- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീഡനിലെ സ്കൂൾ പാഠ്യ പദ്ധതിയിൽ ഇടംപിടിച്ച് മീ ടു മൂവ്മെന്റ്; ലോകമെമ്പാടും തരംഗമായി മാറിയ ലൈംഗിക പീഡനത്തിനെതിരായ മീ ടുവിനെക്കുറിച്ച് പതിനഞ്ച് വയസ് പ്രായമായ കുട്ടികൾക്ക് പ്രത്യേക ക്ലാസൊരുക്കി വിദ്യാലയങ്ങൾ
മുറിവേറ്റവരുടെ മുന്നേറ്റമെന്നാണ് മീ ടു ക്യാമ്പെയ്‌ന് പറ്റിയുള്ള ചുരുക്കെഴുത്ത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങൾ പുറത്തുകൊണ്ടുവരാൻ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്. പിന്നീടത് ബോളിവുഡും കടന്ന് രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവത്തകരെയും പിടിച്ചു കുലുക്കി കേരളത്തിലുമെത്തി. ഇപ്പോഴിതാ ലോകമെങ്ങും തരംഗമായി മാറിയ ക്യാമ്പെയ്ൻ പാഠ്യപദ്ധതിയിലും ഇടംപിടിച്ചിരിക്കുകയാണ്. സ്വീഡനിലെ സ്‌കൂളിലാണ് മീ ടു പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചത്. ഫ്ാ്കൻബെർഗിലെ ടൾബ്രൂസ്‌കോളൻ സ്‌കൂളിൽ ഈ ആഴ്‌ച്ച തന്നെ അദ്ധ്യാപകർ കുട്ടികൾക്ക് ഈ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുത്ത് തുടങ്ങും. പതിനഞ്ച് വയസ് പ്രായമായ കുട്ടികൾക്കാണ് പ്രധാനമായും ക്ലാസിൽ ഉൾപ്പെടുത്തിയിരിക്ക്ുന്നത്. രണ്ട് മണിക്കൂർ പാഠ്യഭാഗമാണ് ഇതിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ആരെങ്കിലും എന്നെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ സോഷ്യൽമീഡിയ വഴി മീ ടൂ എന്ന് സ്റ്റാറ്റസിട്ട് അറിയിക്കുകയാണ് ഈ ക്യാമ്പെയ്ൻ ചെയ്യുന്നത്. കുട്ടികൾക്ക് ക്ലാസ് എടുക്കുന
മുറിവേറ്റവരുടെ മുന്നേറ്റമെന്നാണ് മീ ടു ക്യാമ്പെയ്‌ന് പറ്റിയുള്ള ചുരുക്കെഴുത്ത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങൾ പുറത്തുകൊണ്ടുവരാൻ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്. പിന്നീടത് ബോളിവുഡും കടന്ന് രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവത്തകരെയും പിടിച്ചു കുലുക്കി കേരളത്തിലുമെത്തി. ഇപ്പോഴിതാ ലോകമെങ്ങും തരംഗമായി മാറിയ ക്യാമ്പെയ്ൻ പാഠ്യപദ്ധതിയിലും ഇടംപിടിച്ചിരിക്കുകയാണ്. സ്വീഡനിലെ സ്‌കൂളിലാണ് മീ ടു പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചത്.
ഫ്ാ്കൻബെർഗിലെ ടൾബ്രൂസ്‌കോളൻ സ്‌കൂളിൽ ഈ ആഴ്‌ച്ച തന്നെ അദ്ധ്യാപകർ കുട്ടികൾക്ക് ഈ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുത്ത് തുടങ്ങും. പതിനഞ്ച് വയസ് പ്രായമായ കുട്ടികൾക്കാണ് പ്രധാനമായും ക്ലാസിൽ ഉൾപ്പെടുത്തിയിരിക്ക്ുന്നത്. രണ്ട് മണിക്കൂർ പാഠ്യഭാഗമാണ് ഇതിനായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ആരെങ്കിലും എന്നെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ സോഷ്യൽമീഡിയ വഴി മീ ടൂ എന്ന് സ്റ്റാറ്റസിട്ട് അറിയിക്കുകയാണ് ഈ ക്യാമ്പെയ്ൻ ചെയ്യുന്നത്. കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിലൂടെ ഇത് ഹോളിവുഡിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ലെയെന്ന് അവരിൽ അറിയിക്കുകയാണ് ഉദ്ദേശമെന്ന് അദ്ധ്യാപകർ പറയുന്നു.
ആൾകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് പാർട്ടായിട്ടായിരിക്കും പാഠങ്ങൾ പറഞ്ഞ് കൊടുക്കുക. ഇതിൽ ആൺകുട്ടികൾക്ക് ആൺ അദ്ധ്യാപകരും പെൺകുട്ടികള്ക്ക് സ്ത്രികളായ അദ്ധ്യാപകരുംആയിരിക്കും ക്ലാസുകൾ നയിക്കുക.പുതിയ പാഠ്യപദ്ധതിയിലൂടെ സ്‌കൂളുകളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കും ഒരു പരിധി വരെ തടയിടാൻ കഴിയുമന്നൊണ് വിലയിരുത്തുന്നത്.