- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീറ്റ് ലെസ്സി
ആവശ്യമുള്ളവ1. തൈര്- ½ കപ്പ്2. പഞ്ചസാര - 4 റ്റേബിൾ സ്പൂൺ3. പെരുംജീരകം- 1 റ്റീസ് സ്പൂൺ,പൊടിച്ചത്,4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്6. പുതിന ഇല - 2 അലങ്കരിക്കാൻതയ്യാറാക്കുന്ന വിധംപുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്‌സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുകപലതരം ലെസ്സി · മാങ്ങാ ലെസ്സി:- തൈരിനൊപ്പം ഒരു മിക്‌സിയിൽ , 1 കപ്പ് പഴുത്തമാങ്ങാ കഷങ്ങങ്ങൾ പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, ഗ്ലാസിന്റെ വക്കിൽ ഒരു കഷണം മാങ്ങാ മുറിച്ചു വെച്ച് അലങ്കാരിക്കുക. · കറുത്ത മുന്തിരി ലെസ്സി:- കറുത്ത മുന്തിരി ആദ്യം ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് മിക്‌സിയിൽ അടിച്ച്, അരിച്ചെടുക്കുക. തൈരിനൊപ്പം ചേർത്തനു ശേഷം ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, ഗ്ലാസിലേക്ക് ഒന്ന് രണ്ട് മുന്തിരിയും മുഴുവനോടെ ചേർത്ത് അലങ്കാരിക്കുക. · തണ്ണിമത്തൻ ലെസ്സി:- തൈരിനൊപ്പം ഒരു മിക്‌സിയിൽ , 1 കപ്പ് തണ്ണിമത്തങ്ങ കഷങ്ങങ്ങൾ പഞ്ചസാരയും ചേർ
ആവശ്യമുള്ളവ
1. തൈര്- ½ കപ്പ്
2. പഞ്ചസാര - 4 റ്റേബിൾ സ്പൂൺ
3. പെരുംജീരകം- 1 റ്റീസ് സ്പൂൺ,പൊടിച്ചത്,
4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,
5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്
6. പുതിന ഇല - 2 അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്‌സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുക
പലതരം ലെസ്സി
· മാങ്ങാ ലെസ്സി:- തൈരിനൊപ്പം ഒരു മിക്‌സിയിൽ , 1 കപ്പ് പഴുത്തമാങ്ങാ കഷങ്ങങ്ങൾ പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, ഗ്ലാസിന്റെ വക്കിൽ ഒരു കഷണം മാങ്ങാ മുറിച്ചു വെച്ച് അലങ്കാരിക്കുക.
· കറുത്ത മുന്തിരി ലെസ്സി:- കറുത്ത മുന്തിരി ആദ്യം ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് മിക്‌സിയിൽ അടിച്ച്, അരിച്ചെടുക്കുക. തൈരിനൊപ്പം ചേർത്തനു ശേഷം ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, ഗ്ലാസിലേക്ക് ഒന്ന് രണ്ട് മുന്തിരിയും മുഴുവനോടെ ചേർത്ത് അലങ്കാരിക്കുക.
· തണ്ണിമത്തൻ ലെസ്സി:- തൈരിനൊപ്പം ഒരു മിക്‌സിയിൽ , 1 കപ്പ് തണ്ണിമത്തങ്ങ കഷങ്ങങ്ങൾ പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്നു വെക്കുക.
· ജീരക ലെസ്സി- തൈരിനൊപ്പം ഒരു മിക്‌സിയിൽ , 2 നുള്ള് ജീരകം പൊടിച്ചതും ഉപ്പും ചേർത്ത് അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, മുഴുവൻ ജീരകം ഒന്നു രണ്ട് തൂകി അലങ്കാരിക്കുക.
കുറിപ്പ് :- ലെസ്സികൾ തൈരിനൊപ്പം എതുതരം പഴങ്ങളും പഞ്ചസാരയും,അൽപ്പം വെള്ളവും ചേർത്ത് തയ്യാറാക്കാം. റൊസ് എസ്സൻസ് ഏതു പഴങ്ങൾക്കൊപ്പവും ഒരു ഫ്‌ലേവർ ആയി ചേർക്കാം. ചൂടുസമയങ്ങളിൽ ശരീരത്തിന് ഏറ്റവും നല്ലതാണ്. അധികമായാൽ അമൃതും വിഷം എന്നതുപോലെ തൈര് പകൽ സമയം മാത്രം കഴിക്കുക. കുട്ടികൾക്കായാലും ഒരു ഗ്ലാസ്സിൽ കൂടുതൽ കൊടുക്കാതിരിക്കുക.