സെക്‌സ് റാക്കറ്റിന്റെ പേരിൽ റെയ്ഡിൽ പിടിക്കപ്പെട്ട് വാർത്തകളിൽ നിറഞ്ഞ നടി ശ്വേത ബസു തിരിച്ചുവരവിനൊരുങ്ങുകയാണ്. നടി ഇപ്പോൾ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം തന്റെ ജീവിതപങ്കാളിയെയും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാൽ ആണ് ശ്വേതയുടെ കാമുകൻ. കഴിഞ്ഞ രണ്ടുവർഷമായി രോഹിത്തുമായി കടുത്ത പ്രണയത്തിലാണെന്നും ഇപ്പോളും ഞങ്ങൾ രണ്ടുപേരും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്വേത പറയുന്നു.

അതേസമയം, വിവാഹത്തെക്കുറിച്ച് തങ്ങൾ രണ്ടുപേരും ചിന്തിക്കുന്നില്ലെന്നും ജീവിതം ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും ശ്വേത വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ശ്വേതയെ അറസ്റ്റ് ചെയ്തത്. കുടുംബം പുലർത്താൻ വേണ്ടിയാണ് താൻ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും സിനിമാ ലോകം ഏറെ ചർച്ച ചെയ്തിരുന്നു. പിന്നീട് ശ്വേത ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു ആറുമാസത്തോളം.

പിന്നീട് കുറച്ചുനാൾ പുറംലോകവുമായി ബന്ധമില്ലാതിരുന്ന ശ്വേത, സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത് എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് ടെലിവിഷൻ ഷോകളിലൂടെയും മറ്റു പരിപാടികളിലൂടെയും ശ്വേത സജീവമാവുകയായിരുന്നു.

ശ്രീകാന്ത് അഡ്ഡാൾ സംവിധാനം ചെയ്ത കോത ബങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരിൽ മലയാളത്തിലും റിലീസ് ചെയ്തിരുന്നു.