- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ കലാപത്തെ തുടർന്ന് മകളുമൊത്ത് മലബാറിലെത്തിയ സൈറ; ഭാവി മരുമകനായുള്ള കാത്തിരിപ്പിനിടെ ദുരിതം വിതയ്ക്കാൻ കാൻസറെത്തി; പിടി കുഞ്ഞുമുഹമ്മദ് ചിത്രത്തിൽ അമ്മ വേഷത്തിൽ തിളങ്ങാൻ ശ്വേത മേനോൻ
വ്യത്യസ്ത വേഷവുമായി വീണ്ടും മലയാളിയുടെ മനസ്സ് കീഴടക്കാൻ എത്തുകയാണ് ശ്വേത മേനോൻ. പി.ടി കുഞ്ഞുമുഹമ്മദ് ഒരുക്കുന്ന ചിത്രത്തിൽ നടി പ്രയാഗയുടെ അമ്മയുടെ വേഷമാണ് ചിത്രത്തിൽ ശ്വേതയ്ക്ക്. സൈറ എന്നാണ് കഥാപാത്രത്തിന്റെ പേര്. മുംബയിൽ ഉണ്ടാവുന്ന ഒരു കലാപത്തെ തുടർന്ന് മകൾ മുംതാസുമായി വടക്കൻ കേരളത്തിൽ എത്തുകയാണ് സൈറ. അവിടെ ആനന്ദം ഫെയിം റോഷൻ അവതരിപ്പിക്കുന്ന മൻസൂർ എന്ന കഥാപാത്രത്തിന്റെ വീട്ടിൽ അവർ അഭയം തേടുന്നു. മകളുടെ പ്രതിശ്രുതവരൻ തങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ എത്തുമെന്ന പ്രതീക്ഷയോടെ ജീവിക്കുന്ന സൈറയ്ക്ക് കാൻസർ ആണെന്ന് കണ്ടെത്തുന്നു. ജീവിതം വീണ്ടും ദുരിതത്തിലാവുന്നു. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരിൽ ആരംഭിക്കും. ചിത്രത്തിൽ റോഷന്റെ അമ്മയായി ഗൗതമിയും അഭിനയിക്കുന്നുണ്ട്. ഫാത്തിമാ ബീവി എന്ന കഥാപാത്രമായാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.
വ്യത്യസ്ത വേഷവുമായി വീണ്ടും മലയാളിയുടെ മനസ്സ് കീഴടക്കാൻ എത്തുകയാണ് ശ്വേത മേനോൻ. പി.ടി കുഞ്ഞുമുഹമ്മദ് ഒരുക്കുന്ന ചിത്രത്തിൽ നടി പ്രയാഗയുടെ അമ്മയുടെ വേഷമാണ് ചിത്രത്തിൽ ശ്വേതയ്ക്ക്. സൈറ എന്നാണ് കഥാപാത്രത്തിന്റെ പേര്.
മുംബയിൽ ഉണ്ടാവുന്ന ഒരു കലാപത്തെ തുടർന്ന് മകൾ മുംതാസുമായി വടക്കൻ കേരളത്തിൽ എത്തുകയാണ് സൈറ. അവിടെ ആനന്ദം ഫെയിം റോഷൻ അവതരിപ്പിക്കുന്ന മൻസൂർ എന്ന കഥാപാത്രത്തിന്റെ വീട്ടിൽ അവർ അഭയം തേടുന്നു. മകളുടെ പ്രതിശ്രുതവരൻ തങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ എത്തുമെന്ന പ്രതീക്ഷയോടെ ജീവിക്കുന്ന സൈറയ്ക്ക് കാൻസർ ആണെന്ന് കണ്ടെത്തുന്നു. ജീവിതം വീണ്ടും ദുരിതത്തിലാവുന്നു.
ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരിൽ ആരംഭിക്കും. ചിത്രത്തിൽ റോഷന്റെ അമ്മയായി ഗൗതമിയും അഭിനയിക്കുന്നുണ്ട്. ഫാത്തിമാ ബീവി എന്ന കഥാപാത്രമായാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.