ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ മുതൽ മാധ്യമങ്ങൾക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സൻ മേനോനുമൊത്തുള്ള ശ്വേതയുടെ വിവാഹവും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഇരുവർക്കും അഞഅചു വയസ്സുകാരിയായ ഒരു മകളും ഉണ്ട്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശ്വേത വളരെ കാലത്തിനു ശേഷമാണ് ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചത്. എന്നാൽ തന്റെ രണ്ടാം വിവാഹ മോചനത്തിനായി ചിലർ കാത്തിരിക്കുകയാണ് എന്നു ശ്വേത പറയുന്നു. സോഷിൽ മീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ശ്വേതാ മേനോൻ വിവാഹ മോചിതയായി എന്ന തരത്തിൽ വന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു താരം.

ആദ്യം താനും ഭർത്താവ് ശ്രീവത്സൻ മേനോനും ഇത്തരം വാർത്തകളോടു പ്രതികരിച്ചിരുന്നു എങ്കിലും ഇപ്പോൾ അതു കണ്ടു ചിരിക്കുകയാണു പതിവ് എന്ന് ശ്വേത പറയുന്നു. ഒടുവിലായി തന്റെ വിവാഹമോചന വാർത്ത വന്നതു കഴിഞ്ഞ ജൂണിലാണ്. ഗൾഫ് ഷോയിൽ വച്ചു ഷാജോൺ ആണു വാർത്ത കാണിച്ചു തന്നത്. അതു കണ്ടു താൻ പൊട്ടിച്ചിരിച്ചു എന്നും ശ്വേത പറയുന്നു. ഇപ്പോൾ അടുത്ത വിവാഹമോചനം എന്നാണ് എന്ന കാത്തിരിക്കലിലാണു തങ്ങളുടെ വലിയ തമാശ എന്നു ശ്വേതാ പറയുന്നു.