കൊച്ചി: താൻ വിവാഹമോചിതയായി എന്ന വാർത്ത ഇനി എന്നാണ് വരുന്നതെന്നു കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോൻ. കഴിഞ്ഞ ജൂണിൽ വിവാഹമോചിതയായ ശേഷം പിന്നെ ഇതുവരെ താൻ വിവാഹമോചിതയായിട്ടില്ല. ഇനി അടുത്തത് എന്നാണെന്ന് കാത്തിരിക്കുകയാണ്.- പറയുന്നത് ശ്വേത മേനോനാണ് പറയുന്നത്. കാരണം മറ്റൊന്നുമല്ല, ശ്വേത വിവാഹ മോചിതയാകുന്നു എന്ന് സോഷ്യൽ മീഡിയയിൽ നിരന്തരമായി വ്യാജ പ്രചരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം അവർ നടത്തിയത്.

ശ്വേത മേനോൻ വിവാഹ മോചിതയായി എന്ന തരത്തിൽ ഇടയ്ക്കിടെ സോഷ്യൽ മീഡിയ പ്രചരിപ്പിക്കാറുണ്ട്. അവസാനം ഞാൻ വിവാഹ മോചിതയായത് കഴിഞ്ഞ ജൂണിലാണ്. ഗൾഫ് ഷോക്ക് പോയപ്പോൾ ഷാജോണാണ് വാർത്ത കാണിച്ചു തന്നത്. ഇതു കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു. ഉടൻ തന്നെ ഭർത്താവിനെ ഫോൺ ചെയ്ത് കാര്യം അറിയിക്കുകയും ചെയ്‌തെന്നു ശ്വേത പറയുന്നു.

അതിനുശേഷം പിന്നെ താൻ വിവാഹമോചിതയായിട്ടില്ല. ഇപ്പോൾ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് തന്റെയും ഭർത്താവ് ശ്രീവത്സൻ മേനോന്റെയും ഞങ്ങളുടെ പ്രധാന ഹോബിയെന്നും താരം പറയുന്നു. ആദ്യമൊക്കെ വ്യാജ വാർത്തകളോടു ശ്വേതയും ഭർത്താവ് ശ്രീവത്സൻ മേനോനും രൂക്ഷമായാണ് പ്രതകരിച്ചിരുന്നത്. ഇപ്പോൾ അതില്ല. ഇപ്പോൾ ഇതെല്ലാം കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോൻ പറയുന്നു.