രുകാലത്ത് ബോളിവുഡിന്റെ സൗന്ദര്യ റാണിയായിരുന്നു ശ്വേതാ മേനോൻ. മോഡലിംഗിലും സൗന്ദര്യ മത്സരത്തിലൂടെയും സിനിമയിൽ എത്തി തന്റേതായ ആധിപത്യം ബോളിവുഡിൽ ഉറപ്പിച്ച ശ്വേത പിന്നീട് മലയാളത്തിലേക്കും രണ്ടാം വരവ് നടത്തി. മലയാളത്തിൽ രണ്ടാം വരവ് നടത്തിയ ശ്വേത താമസിയാതെ പുനർ വിവാഹം ചെയ്യുകയും ചെയ്തു. മലയാളിയും വള്ളത്തോളിന്റെ കൊച്ചു മകനുമായ ശ്രീവത്സൻ മേനോനെയാണ് നടി രണ്ടാം വിവാഹം ചെയ്തത്.

2011 ജൂൺ 18 നായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ശ്വേതയ്ക്ക് ഒരു മകളുമുണ്ട്. ശ്വേത ആദ്യ വിവാഹം ചെയ്തത് ഗ്വാളിയാർ സ്വദേശിയായ ബോബി ഭോസ്ലെ എന്നായാളെയായിരുന്നു. ആ ബന്ധം തകർന്നതിനെ കുറിച്ചുള്ള ശ്വേത മേനോന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശ്വേതയുടെ വാക്കുകൾ ഇങ്ങനെ...

ഒരു പ്രണയത്തകർച്ചയിൽ നിൽക്കുന്ന എനിക്ക് ആശ്വാസവുമായി വന്നതാണ് ബോബി ഭോസ്ലെ. അത് നല്ലൊരു സൗഹൃദമായി വളർന്നു. പിന്നീടെപ്പോഴോ പ്രണയമായി. ഞങ്ങൾ വിവാഹിതരായി. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ ചെന്ന ആദ്യ ദിനം തന്നെ എന്റെ സ്വപ്നങ്ങൾ എല്ലാം വെറുതെ ആയിപ്പോയെന്ന് മനസ്സിലായി.

ഗ്വോളിയാറിലെ യാഥാസ്ഥിക കുടുംബാംഗമായിരുന്നു ബോബി. മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ ബോബിയുടെ വീട്ടിൽ നടക്കാൻ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നിൽ എത്താൻ പാടില്ല. വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാൽ തൊട്ട് വണങ്ങണം. ഭർത്താവെന്ന നിലയിൽ ബോബിക്ക് എന്റെമേൽ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്.

സാമ്പത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് എന്റെ പണത്തിൽ മാത്രമായിരുന്നു കണ്ണ്. ഓരോ ആവശ്യങ്ങൾ പറഞ്ഞ് എന്റെ ബാങ്ക് ബാലൻസ് എല്ലാം ബോബിയുടെ വീട്ടുകാർ പിൻവലിപ്പിച്ചു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയിൽ അഭിനയിക്കാൻ അമീർ ഖാൻ വിളിക്കുന്നത്. എന്നാൽ ഈ സിനിമയിൽ അഭിനയിക്കാൻ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് അയാളുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.