ലയാള സിനിമയിൽ എന്നും വൈവിധ്യമായ വേഷങ്ങൾക്ക് മിഴിവേകിയ നടിയാണ് ശ്വേതാ മേനോന്. തന്റെ അടുത്ത ചിത്രമായ നവൽ എന്ന ജുവലിൽ ശ്വേത എത്തുന്നത് പുരുഷ വേഷത്തിലാണെന്ന് മുമ്പേ റിപ്പോർട്ടുണ്ടായിരുന്നു..ആനി,മീരാ ജാസ്മിൻ,അനുശ്രീ തുടങ്ങിയവർക്ക് പിന്നാലെയാണ് ശ്വേതയും പുരുഷ വേഷം കെട്ടാനൊരുങ്ങുന്നത്.

മലയാള സിനിമയിൽ പുതുമകളിലൂടെ പരീക്ഷണം നടത്തുന്ന ശ്വേതാമേനോന്റെ പുരുഷ കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. എന്നാൽ സിനിമയിലെ പുരുഷ വേഷം സസ്‌പെൻസ് ആയി നിലനിലക്കെ വനിതയക്ക് വേണ്ടി പുരുഷനായി മേക്ക് ഓവർ നടത്തിയിരിക്കുകയാണ് നടി ശ്വേതാ മേനോൻ.

കട്ടി മീശയും ബുൾഗാൻ താടിയുമൊക്കെ വച്ച് എത്തിയ നടിയെ കണ്ട് മകൾ കണ്ണ് പൊത്തുന്നതും വിഡിയോയിൽ കാണാം.