മുംബൈ; ഞാനും ഭർത്താവും കൂടി അമ്മയെ കാണാൻ പോകുമ്പോൾ അവളും എത്തുമായിരുന്നു. അന്നെല്ലാം വീട്ടിൽവന്ന് നായ്ക്കുട്ടിയെ ഓമനിച്ചുകൊണ്ടു നിൽക്കും. പതിയെപ്പതിയെ എന്റെ ഭർത്താവിലായി കണ്ണ്. അവളെന്റെ ഭർത്താവിനെ വലയിൽവീഴ്‌ത്തിയതോടെയാണ് ഞങ്ങളുടെ വിവാഹബന്ധം തകർന്നത്. പുൽകിത് സമ്രാട്ടുമായുള്ള വിവാഹബന്ധം തകർത്തത് തന്റെ കൂട്ടുകാരിതന്നെയായ നടി യാമിയാണെന്ന് ചാനൽ പത്രപ്രവർത്തകയായിരുന്ന ശ്വേത വെളിപ്പെടുത്തുന്നു.

വിവാഹമോചനം ഒരു പുതുമയുള്ള വാർത്തയല്ല സിനിമാലോകത്ത്. അതേസമയം, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം നടി ശ്വേതയും നടൻ പുൽകിത് സമ്രാട്ടും വേർപിരിഞ്ഞത് ഇപ്പോഴും സജീവ ചർച്ചയാണ്. അതിന് മറ്റൊരു കാരണവുമുണ്ട് പത്രപ്രവർത്തകയായ ശ്വേത സൂപ്പർസ്റ്റാർ സൽമാൻഖാന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരിക്കൽ രക്ഷാബന്ധൻ ദിവസം രാഖി കൈയിൽക്കെട്ടി സൽമാനെ സഹോദരനായി പ്രഖ്യാപിച്ച ശ്വേതയെ പുൽകിതിന് കന്യാദാനം നടത്തി കൈപിടിച്ചുകൊടുത്തതും സൽമാൻ ഖാനായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വെളിപ്പെടുത്താതെയാണ് ശ്വേതയും പുൽകിതും വേർപിരിഞ്ഞത്.

നടി യാമി ഗൗതവുമായുള്ള പുൽകിതിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന ഗോസിപ്പുകൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ് ശ്വേത. യാമിയാണ് തന്റെ വിവാഹജീവിതം തകർത്തതെന്ന് ശ്വേത പറയുന്നു. ഇവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പേ ഞാനും പുൽകിതും തമ്മിൽ നല്ല ബന്ധമായിരുന്നു. അന്ധേരിയിൽ എന്റെ അമ്മ താമസിക്കുന്ന അപാർട്ട്‌മെന്റിലായിരുന്നു യാമിയും താമസിച്ചിരുന്നത്.

പുൽകിതും ഞാനും അമ്മയെ കാണാനായി അവിടെ ചെല്ലുമ്പോൾ യാമിയും എത്തും. ഞങ്ങളുടെ നായക്കുട്ടിയുമായായിരുന്നു അവളുടെ കൂട്ട് ആദ്യമെല്ലാം. പിന്നീട് അവൾ എന്റെ ഭർത്താവിലും നോട്ടമിട്ടു. യാമിയോട് അടുപ്പം തുടങ്ങിയതോടെ പുൽകിതിന്റെ സ്വഭാവത്തിനും മാറ്റം വന്നുതുടങ്ങി. ഇപ്പോൾ യാമി എന്റെ സുഹൃത്തല്ല. ഒരു കാര്യത്തിൽ യാമിയോട് നന്ദിയുണ്ട്. പുൽകിതിന്റെ തനിനിറം കാണിച്ചുതന്നതിന്- ശ്വേത പറഞ്ഞു.

പക്ഷേ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് പുൽകിത് പിരിഞ്ഞുപോയതെന്ന് ശ്വേത പറയുന്നു. കാരണമെന്തെന്ന് ശ്വേതക്ക് ഇപ്പോഴും അറിയില്ല. പിരിയാൻ പോകുകയാണെന്ന് പുൽകിത് പറഞ്ഞപ്പോൾ അത് ലോകത്തോട് തുറന്നുപറയാനാണ് പറഞ്ഞത്. പക്ഷേ പുൽകിത് അതിന് തയ്യാറായില്ല. സനം രേ എന്ന ചിത്രത്തിന്റെ സെറ്റിൽ യാമി ഗൗതമും പുൽകിതും അടുത്തിടപഴകിയതിനെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്ന പ്രചരണം ഉണ്ടായിരുന്നു.

ഫക്രിയെന്ന ചിത്രത്തിലൂടെ 2013ലാണ് പുൽകിത് ബോളിവുഡിൽ പരിചിതനാകുന്നത്. ബദ്‌ലാപൂർ, വിക്കി ഡോണർ എന്നീ ചിത്രങ്ങളിലെ നായികയായി എത്തിയ താരമാണ് യാമി. പൃഥ്വിരാജ് നായകനായ ഹീറോയിലും യാമി അഭിനയിച്ചിട്ടുണ്ട്.

സൽമാൻ കന്യാദാനം നടത്തുന്ന വീഡിയോ