തിരുവനന്തപുരം: ഉപഭോക്താവിനു നൽകാൻ കൊണ്ടു വന്ന പുതിയ സ്വിഫ്റ്റ് ഡിസയർ ഓട്ടോയിൽ ഇടിച്ചു തകർന്നു. ഉപഭോക്താവിനു കൈമാറാനായി വച്ചിരുന്ന പുത്തൻ സ്വിഫ്റ്റാണ് ഓട്ടോയിൽ ഇടിച്ചു തകർന്നത്. കാർ ഷോറൂമിലേക്ക് എത്തിക്കവേയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡിസയറിന്റെ വലതു മുൻഭാഗം പൂർണമായും തകർന്നു. അമിത വേഗത്തിലുള്ള ഇടിയിൽ ഹെഡ്‌ലാമ്പ് ഘടനയും ബമ്പറും ടയറും പുറത്തുവന്ന നിലയിലാണ് വൈറലാകുന്ന ചിത്രങ്ങൾ.

ഇന്ത്യൻ നിർമ്മിത വാഹന കമ്പനികളിലെ പ്രമുഖരാണ് മാരുതി. ഇത്തരം വാഹനങ്ങളുടെ സുരക്ഷയിൽ ആശങ്ക വർധിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഴയിൽ മുമ്പിൽ സഞ്ചരിച്ചിരുന്ന ഡിസയറിനെ മറികടക്കാൻ ഓട്ടോ ശ്രമിച്ചതിനെ തുടർന്നായിരുന്നുഅപകടം. കാർ ഷോറുമിലേയ്ക്ക് എത്തിക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഡിസയറിന്റെ വലതുഭാഗം പൂർണ്ണമായും തകർന്നു. ഇടിയിൽ ഹെഡ്ലാമ്പ് ഘടനയും ബമ്പറും ടയറും പുറത്തു വന്നു.