മങ്കട : കുഴാപറമ്പ് കെ.എച്ച്.എ.എം.എൽ.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.പി നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സൈഫു പട്ടാക്കൽ, സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീൻ മാസ്റ്റർ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.