- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മുങ്ങി മരണ അപകടങ്ങളിൽ കൂടുതലും ഉൾപ്പെടുന്നത് പത്തു വയസിൽ താഴെയുള്ള കുട്ടികൾ; ചൂട് കൂടുമ്പോൾ ബിച്ചുകളിലും പൂളുകളിലും എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സുരക്ഷാ മാർഗ നിർദ്ദേശങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ
ഖത്തറിൽ സംഭവിക്കുന്ന അപകടമരണങ്ങളിൽ ഭൂരിഭാഗവും മുങ്ങിമരണംമൂലമാണെന്നും അതിൽ അധികവും പത്ത് വയസിൽ താഴെയുള്ള കുട്ടികളാണെന്നും കണ്ടെത്തൽ. അതുകൊണ്ട് തന്നെ ചൂട് ഉയരുമ്പോൾ സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും കുളിക്കാനും നീന്താനുമയി എത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ഹമദ് മെഡിക്കൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യനിർദ്ദേശം.90 ശമതാനം അപകടങ്ങളിലും ഉൾപ്പെടുന്നത് പത്തു വയസിൽ താഴെയുള്ള കുട്ടികളാണ്. ഇതിൽ 70 ശതമാനവും നാലു വയത്തിൽ താഴെയുള്ളവരുമാണ്. സുരക്ഷിതത്വത്തിനായി പ്രധാനമായും അഞ്ചു നിർദേശങ്ങളാണ് കുല്ലുന്നാ മുന്നോട്ടു വെക്കുന്നത്. കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണെന്ന് ഉറപ്പു വരുത്തുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങുന്നത് തടയുക, നീന്തുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുക, വെള്ളത്തിനടുത്തായിരിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണം കുംബാംഗങ്ങളെ പഠിപ്പിക്കുക, വെള്ളത്തിലിറങ്ങുമ്പോ
ഖത്തറിൽ സംഭവിക്കുന്ന അപകടമരണങ്ങളിൽ ഭൂരിഭാഗവും മുങ്ങിമരണംമൂലമാണെന്നും അതിൽ അധികവും പത്ത് വയസിൽ താഴെയുള്ള കുട്ടികളാണെന്നും കണ്ടെത്തൽ. അതുകൊണ്ട് തന്നെ ചൂട് ഉയരുമ്പോൾ സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും കുളിക്കാനും നീന്താനുമയി എത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ഹമദ് മെഡിക്കൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യനിർദ്ദേശം.90 ശമതാനം അപകടങ്ങളിലും ഉൾപ്പെടുന്നത് പത്തു വയസിൽ താഴെയുള്ള കുട്ടികളാണ്. ഇതിൽ 70 ശതമാനവും നാലു വയത്തിൽ താഴെയുള്ളവരുമാണ്.
സുരക്ഷിതത്വത്തിനായി പ്രധാനമായും അഞ്ചു നിർദേശങ്ങളാണ് കുല്ലുന്നാ മുന്നോട്ടു വെക്കുന്നത്. കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണെന്ന് ഉറപ്പു വരുത്തുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങുന്നത് തടയുക, നീന്തുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുക,
വെള്ളത്തിനടുത്തായിരിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണം കുംബാംഗങ്ങളെ പഠിപ്പിക്കുക, വെള്ളത്തിലിറങ്ങുമ്പോൾ വാട്ടർ ലൈഫ് ജാക്കറ്റോ മറ്റു സഹായ ഉപകരണങ്ങളോ ധരിക്കുക, അപകടം സംഭവിച്ചാൽ നൽകേണ്ട സി പി ആർ ചെയ്യുന്നത് മനസ്സിലാക്കിവെക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
സുരക്ഷിതമല്ലാത്ത വെള്ളത്തിൽ കുട്ടികൾ ഇറങ്ങുന്നതു തയാൻ ഗേറ്റുകളോ ബാരിക്കേടുകളോ നിർമ്മിക്കണം. ബാത്ത്റൂമിന്റെ വാതിലുകൾ എപ്പോഴും അടച്ചിടണം. ബാത്ത് ടബ്ബ്, ബക്കറ്റ് എന്നിവ ഉപയോഗശേഷം വെള്ളം ഒഴിവാക്കി വെക്കാനും ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.