- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
70 ദിനാറിന് വാടകയ്ക്ക് ലഭിച്ചിരുന്ന പൂളുകൾക്ക് ഇപ്പോൾ 100 ദിനാർ വരെ വാടക; ബഹ്റിനിൽ ചൂട് കനത്തതോടെ സ്വിമ്മിങ് പൂളുകളുടെ വാടക കൂട്ടി ഉടമകൾ
മനാമ: 70നും 80 ഉം ദിനാറിന് വാടകയ്ക്ക് ലഭിച്ചിരുന്ന പൂളുകൾക്ക് ഇപ്പോൾ 100 ദിനാർ വരെ വാടക ഈടാക്കി ഉടമകളുടെ കൊയത്ത്. ബഹ്‌റൈനിൽ ചൂട് കഠിനമായതാണ് വാടകക്ക് കൊടുക്കുന്ന സ്വിമ്മിങ് പൂളുകളുടെ നിരക്ക് വർധിപ്പിക്കാൻ കാരണം. മറ്റ് സീസണുകളിൽ 70 ദിനാറിന് നൽകിയിരുന്ന നീന്തൽകുളങ്ങൾക്ക് ചൂട് കനത്തതോടെ 90ദിനാറാണ് ഈടാക്കുന്നത്. സ്‌കൂളിൽ വേനലവധിയായതിനാൽ ഇവിടങ്ങളിൽ നല്ല തിരക്കാണ്. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ പൂളുകളിലേക്കത്തെുന്നത്. കുടുംബങ്ങൾക്ക് പ്രത്യേകം പൂളുകളും കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങളും ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ചില ക്‌ളബുകളും അസോസിയേഷനുകളും തങ്ങളുടെ സമ്മർ ക്യാമ്പുകളുടെ ഭാഗമായും ഒത്തുചേരലിനും ഇത്തരം പൂളുകൾ ഉപയോഗിക്കുന്നുണ്ട്്. സാധാരണയായി ക്‌ളബുകളും സംഘടനകളും നടത്തുന്ന നീന്തൽ പരിശീനങ്ങളും ഈ സമയത്താണ് നടക്കുക. സ്വിമ്മിങ് പൂളുകളിലുള്ള സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സീസണുകളിൽ ചെലവ് വർധിക്കുമെന്നതിനാലാണ് വാടക കൂട്ടാൻ നിർബ്ബന്ധിതരാവുന്
മനാമ: 70നും 80 ഉം ദിനാറിന് വാടകയ്ക്ക് ലഭിച്ചിരുന്ന പൂളുകൾക്ക് ഇപ്പോൾ 100 ദിനാർ വരെ വാടക ഈടാക്കി ഉടമകളുടെ കൊയത്ത്. ബഹ്‌റൈനിൽ ചൂട് കഠിനമായതാണ് വാടകക്ക് കൊടുക്കുന്ന സ്വിമ്മിങ് പൂളുകളുടെ നിരക്ക് വർധിപ്പിക്കാൻ കാരണം.
മറ്റ് സീസണുകളിൽ 70 ദിനാറിന് നൽകിയിരുന്ന നീന്തൽകുളങ്ങൾക്ക് ചൂട് കനത്തതോടെ 90ദിനാറാണ് ഈടാക്കുന്നത്. സ്‌കൂളിൽ വേനലവധിയായതിനാൽ ഇവിടങ്ങളിൽ നല്ല തിരക്കാണ്. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ പൂളുകളിലേക്കത്തെുന്നത്. കുടുംബങ്ങൾക്ക് പ്രത്യേകം പൂളുകളും കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങളും ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ചില ക്‌ളബുകളും അസോസിയേഷനുകളും തങ്ങളുടെ സമ്മർ ക്യാമ്പുകളുടെ ഭാഗമായും ഒത്തുചേരലിനും ഇത്തരം പൂളുകൾ ഉപയോഗിക്കുന്നുണ്ട്്. സാധാരണയായി ക്‌ളബുകളും സംഘടനകളും നടത്തുന്ന നീന്തൽ പരിശീനങ്ങളും ഈ സമയത്താണ് നടക്കുക.
സ്വിമ്മിങ് പൂളുകളിലുള്ള സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സീസണുകളിൽ ചെലവ് വർധിക്കുമെന്നതിനാലാണ് വാടക കൂട്ടാൻ നിർബ്ബന്ധിതരാവുന്നതെന്ന് ചില സ്വിമ്മിങ് പൂൾ ഉടമകൾ പ്രാദേശിക പത്രത്തോട് പറഞ്ഞു. അമ്പതും നൂറും ആളുകൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള വലിയ പൂളുകളും ചെറിയ ഗ്രൂപ്പുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന പൂളുകളും നിലവിലുണ്ട്.