- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വിന്ററിൽ സ്വൈൻ ഫ്‌ലൂ ബാധിച്ച് മരിച്ചത് 12 പേർ; സിക്ക വൈറസ് ബാധിച്ച മൂന്നാമത്തെ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടു; പകർച്ചവ്യാധികൾക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ഡബ്ലിൻ: ഈ വിന്റർ സീസണിൽ സ്വൈൻ ഫ്‌ലൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആകുകയും സിക്ക വൈറസ് ബാധ മൂന്നാമത്തെ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പകർച്ച വ്യാധികൾക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. അടുത്ത കാലത്തായി പന്നിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറി വരികയാണ് ചെയ്യത്. നോർത്തേൺ അയർലണ്ടിലുള്ള ഒരു കുട
ഡബ്ലിൻ: ഈ വിന്റർ സീസണിൽ സ്വൈൻ ഫ്‌ലൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആകുകയും സിക്ക വൈറസ് ബാധ മൂന്നാമത്തെ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പകർച്ച വ്യാധികൾക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. അടുത്ത കാലത്തായി പന്നിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറി വരികയാണ് ചെയ്യത്. നോർത്തേൺ അയർലണ്ടിലുള്ള ഒരു കുട്ടി ഡബ്ലിനിലുള്ള ഒരു ആശുപത്രിയിൽ ഏതാനും ആഴ്ചകൾക്കു മുമ്പേ സ്വൈൻ ഫ്‌ലൂ ബാധിച്ച് പ്രവേശിപ്പിക്കപ്പെടുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെയാണ് പന്നിപ്പനി ബാധയെകുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയത്.
വിന്റർ ആരംഭിച്ചതോടെ ഇൻഫ്‌ലുവൻസാ ടൈപ്പ് രോഗവുമായി ജിപിയുടെ സമീപം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ചെറിയ കുട്ടികളിലാണ് ഇത് ഏറ്റവും കൂടുതൽ ഇപ്പോൾ കണ്ടുവരുന്നതെന്നും റിപ്പോർട്ടുണ്ട്. അതേസമയം ബാർബദോസിൽ നിന്നും തിരിച്ചെത്തിയ ആളിലാണ് പുതുതായി സിക്ക വൈറസ് കണ്ടെത്തിയിര്ിക്കുന്നത്. ഈ വർഷം ആദ്യം കൊളംബിയയിൽ നിന്നും തിരിച്ചെത്തിയ രണ്ടു പേരിലാണ് സിക്ക വൈറസ് ആദ്യം കണ്ടെത്തിയത്.
സ്വൈൻ ഫ്‌ലൂ, സിക്ക വൈറസ് പോലെയുള്ള പകർച്ചവ്യാധികൾ പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി. രോഗബാധിത മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഫ്‌ലൂ പോലെയുള്ള രോഗങ്ങൾക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.