- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് ഓപ്പൺ ബാഡ്മിറ്റൺ ടൂർണ്ണമെന്റ്; തിരിച്ചടികൾക്കിടയിലും ഇന്ത്യക്ക് പ്രതീക്ഷ; സിന്ധുവും പ്രണോയിയും സെമിയിൽ
ബേസൽ: പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച് എസ് പ്രണോയിയും വനിതാ സിംഗിൾസിൽ പി വി സിന്ധുവും സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തി. അഞ്ചാം സീഡ് കാനഡയുടെ മിഷേൽ ലീയെ നേരിട്ടുള്ള ഗെയിമുകളിൽ മറികടന്നാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. സ്‌കോർ 21-10, 21-19.
പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളുടെ ക്വാർട്ടർ പോരാട്ടത്തിൽ പി കശ്യപിനെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. സ്‌കോർ 21-6, 21-16. പുരുഷ സിംഗിൾസിലെ മറ്റൊരു ഇന്ത്യൻ പ്രതീക്ഷയയാ സമീർ വർമ ക്വാർട്ടറിൽ പുറത്തായി.ഇൻഡോനേഷ്യയുടെ സിൻസുക ജിന്റിങിനോടാണ് സമീർ വർമ നേരിട്ടുള്ള ഗെയിമുകളിൽ അടിയറവ് പറഞ്ഞത്. സ്‌കോർ 21-17, 21-4. സെമിയിൽ സിൻസുക ആണ് പ്രണോയിയുടെ എതിരാളി.
ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസിലെ മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത് ഡെന്മാർക്കിന്റെ ആൻഡേഴ്‌സ് അന്റോൺസണെ നേരിടും. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ- എൻ സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ വിവിയാൻ ഹൂ-ലിം ച്യു സീൻ സഖ്യത്തെ നേരിടും.
നേരത്തെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനാ നെഹ്വാൾ രണ്ടാം റൗണ്ടിൽ അപ്രതീക്ഷിത തോൽവി വഴങ്ങി പുറത്തായിരുന്നു. ലോക റാങ്കിംഗിൽ 64-ാം സ്ഥാനക്കാരിയായ കിസോണയോടാണ് മുൻ ലോക ഒന്നാം നമ്പറായ സൈന ഒന്നിനെതിരെ രണ്ട് ഗെയിമുകളിൽ അടിയറവ് പറഞ്ഞത്. സ്‌കോർ 17-21, 21-13, 21-13.
സ്പോർട്സ് ഡെസ്ക്