സ്വിറ്റസർലാന്റ്:  ലോകത്തിലേ തന്നെ ഏറ്റവും സമ്പന്ന കുടുംബങ്ങൾ ഉള്ളത് സ്വിറ്റ്‌സർലാന്റിലെന്ന് റിപ്പോർട്ടുകൾ. അതേസമയം രാജ്യത്തെ അസമത്വം വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.  2015ലെ എലിയൻസ് ഗ്ലോബൽ വെൽത്തിന്റെ 2015 ലെ റിപ്പോർട്ടിലാണ് വിവരങ്ങൾ വെളിപ്പെടുന്നത്.

157,450 യൂറോ ആണ് സ്വിറ്റ്‌സർലാന്റിന്റെ പെർ കാപ്പിറ്റ അസറ്റ്. 138,710 പെർ കാപ്പിറ്റ അസറ്റ് ഉള്ള യുണൈറ്റഡ് സ്‌റ്റേറ്റ് ആണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.  റിപ്പോർട്ട് അനുസരിച്ച് മൂന്നാം സ്ഥാനത്ത് 86,230 യൂറോയുമായി യുകെയാണ്. സർവ്വേ നടത്തിയ രാജ്യങ്ങളിൽ ഏറ്റവും ദരിദ്രമായത് കസാക്കിസ്ഥാനാണ്. 406 യൂറോയാണ് കസാക്കിസ്ഥാന്റെ പെർ കാപ്പിറ്റ അസറ്റ്.

വെസ്‌റ്റേൺ യൂറോപ്പിലെ പെർ കാപ്പിറ്റ അസറ്റ് ഏറ്റവും കുറഞ്ഞ രാജ്യം ഗ്രീസ് ആണ്. പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും കടബാധ്യതയുള്ള രാജ്യമായും കണക്കാക്കിയത് റിപ്പോർട്ട് അനുസരിച്ച് സ്വിറ്റ്‌സർലാന്റിനെയാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പ്രദേശം നോർത്ത് അമേരിക്കയാണെന്നും റിപ്പോർട്ട് വെളിവാക്കുന്നു.
 
വർദ്ധിച്ചു വരുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തിൽ യുഎസ്എയെ അൺഈക്വൽ സ്‌റ്റേറ്റ് ഓഫ് അമേരിക്ക എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ലോകത്തിന്റെ മുവുവൻ ഹൗസ് പോൽഡ് അസറ്റ് 136 ട്രില്ല്യൺ യൂറോ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.