- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റസർലണ്ടിൽ ആൾപ്പാർപ്പില്ലാതെ കിടക്കുന്ന വീടുകളുടെ എണ്ണം പെരുകുന്നു; എന്നാൽ വീടുകൾ കിട്ടാനുമില്ല...!!
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ ആളനക്കമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. വാടകക്കോ വിൽപനക്കോ വച്ചിരിക്കുന്ന വീടുകളാണ് ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്നത്. ഇത്തത്തിലുള്ള വീടുകളുടെ എണ്ണത്തിൽ വമ്പിച്ച വർധനവാണുണ്ടായതെന്ന് കണക്കുകൾ കാണിക്കുന്നു. ജൂൺ ഒന്നിന് ഇത്തരത്തിലുള്ള 5,740 യൂണിറ്റുകളാണ് ഉണ
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ ആളനക്കമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. വാടകക്കോ വിൽപനക്കോ വച്ചിരിക്കുന്ന വീടുകളാണ് ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്നത്. ഇത്തത്തിലുള്ള വീടുകളുടെ എണ്ണത്തിൽ വമ്പിച്ച വർധനവാണുണ്ടായതെന്ന് കണക്കുകൾ കാണിക്കുന്നു. ജൂൺ ഒന്നിന് ഇത്തരത്തിലുള്ള 5,740 യൂണിറ്റുകളാണ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 45,748 യൂണിറ്റുകളായി വർധിച്ചിരിക്കുകയാണ്. സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
കാന്റൺ ഓഫ് ജൂറയിലാണ് വേക്കൻസി നിരക്ക് ഏറ്റവും കൂടുതലുള്ളത്. ഇത് 2.25 ശതമാനമാണ്. 0.23 ശതമാനം വേക്കൻസി റേറ്റുള്ള കാന്റൺ ഓഫ് ബാസൽ സിറ്റിയിലാണ് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഏറ്റവും കുറവുള്ളത്. രാജ്യത്തുടനീളം 5,632 വില്ലകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒരു വർഷം മുമ്പത്തതിനേക്കാൾ 12 ശതമാനം വർധനയാണിത്.
എന്നാൽ ലേക്ക് ജെനീവ മേഖലയിൽ വാടകവീടുകൾക്ക് ഇപ്പോഴും ക്ഷാമം നേരിടുകയാണെന്നാണ് ടെനന്റ്‌സ് അസോസിയേഷൻ അസ്ലോക പറയുന്നത്. കാന്റൺ ഓഫ് ജെനീവയിൽ 0.36 ശതമാനം വാടകവീടുകൾ മാത്രമെ ഇപ്പോൾ ലഭ്യമുള്ളൂ. ദേശീയ ശരാശരിയേക്കാൾ 1.5 ശതമാനം കുറവാണെന്നാണ് അസോസിയേഷൻ പറയുന്നത്. ലേക്ക് ജെനീവ മേഖലയിൽ വർഷം തോറും 3000 മുതൽ 3500 വരെ ഹൗസിങ് യൂണിറ്റുകൾ നിർമ്മിക്കുന്നുണ്ടെന്നും എന്നാൽ ഇത് ആവശ്യത്തിന് മതിയാകുന്നില്ലെന്നുമാണ് വൗഡ് ചേംബർ ഓറ് റിയൽ എസ്‌റ്റേറ്റിന്റെ ഡയറക്ടറായ ഓലിവിയർ ഫെല്ലർ ഒരു ഫ്രഞ്ച് പത്രത്തോട് വെളിപ്പെടുത്തിയത്.
ഇവിടെ ധാരാളം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ആളുകൾ പ്രധാന കേന്ദ്രങ്ങളിൽ ജീവിക്കാനാഗ്രഹിക്കുന്നത് കൊണ്ടാണ് വീടുകൾക്ക് ക്ഷാമമുണ്ടാകുന്നതെന്നാണ് സ്വിസ് ഹോംഓണേർസ് അസോസിയേഷൻ എച്ച്ഇവി ഡയറക്ടറായ അൻസാഗർ ജിമുർ പറയുന്നത്. അതായത് ഒഴിഞ്ഞു കിടക്കുന്ന വീടുകളധികവും ഗ്രാമീണമേഖലകളിലാണുള്ളത്. അതിനാൽ ഗ്രാമീണമേഖലകളിലേക്ക് പോയാൽ ആർക്കും എളുപ്പത്തിൽ വീടുകൾ കണ്ടെത്താൻ കഴിയുമെന്നും ജിമുർ പറയുന്നു. വേക്കൻസി റേററ് 1.5 ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായാൽ മാത്രമെ ഒരു ആരോഗ്യകരമായ ഹൗസിങ് മാർക്കറ്റ് ഉണ്ടാവുകയുള്ളൂവെന്നാണ് സ്വിസ് ടെനന്റ്‌സിലെ മൈക്കൽ ടോംഗി പറയുന്നത്.