സൂറിച്ച്: സ്വിസ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്സ് ആൻഡ് ഫാമിലി ദിനം 27ന് Basel se Hofstetten C വച്ചു നടത്തപ്പെടുന്നു. വിശാലമായ ഹാളും സ്പോർട്സ് ഗ്രൌണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ട് വലിയൊരു മാമാങ്കമാണ് സംഘാടകർ ഇത്തവണയും ഒരുക്കിയിരിക്കുന്നത്. കായികശക്തി തെളിയിക്കാൻ ഒരവസരമെന്നതിനോടൊപ്പം സ്വിസ്സ് മലയാളികളുടെ വിശാലമായ കൂട്ടായ്മയാണ് ഈ മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നു പ്രസിടണ്ട് ബിനോയ് വെട്ടിക്കാട്ടും ജന.സെക്രട്ടറി സാജൻ പെരെപ്പാടനും പറഞ്ഞു.

രാവിലെ ഒമ്പതിന് തുടങ്ങുന്ന സ്‌പോര്ട്‌സ് /ഗെയിംസ് പരിപാടികൾ (ഫുട്‌ബോൾ, വോളിബോൾ, കസേരകളി, ക്വിസ്, ഓട്ടമത്സരം, ചീട്ടുകളി തുടങ്ങിയ മത്സരങ്ങൾ) വൈകീട്ട് ആറു മണിക്ക് ദേശീയഗാനത്തോടെ സമാപിക്കുന്നതാണ്. ഉച്ചക്ക് ഗംഭീരമായ ഗ്രിൽ ഭക്ഷണമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

എല്ലാ മലയാളികളും SMA യുടെ ഇത്തവണത്തെ സ്പോർട്സ് ആൻഡ് ഫാമിലി   മാമാങ്കത്തിൽ വന്നു സജീവമായി പങ്കെടുക്കണമെന്ന് SMA കാബിനെറ്റിനും എക്‌സിക്യൂട്ടീവിനും വേണ്ടി സ്പോർട്സ് ക്‌ളബ് കോ ഓർഡിനേറ്റർർ ജൊസഫ് കിഴക്കെവീടിൽ അഭ്യർഭിച്ചു. സ്വിറ്റ്‌സർലൻഡിലെ വിവിധ ഫുട്ബാൾ& വോളിബോൾ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങളിലും മറ്റു മത്സരങ്ങളിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൊസഫ് കിഴക്കെവീടിലിന്റെ ഫോൺ നമ്പരിൽ (061 601 35 02) ബന്ധപ്പെടണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു.