സ്വിറ്റ്‌സർലന്റിലെ പ്രധാന ടൂറിസ്റ്റ് വില്ലേജുകളിലൊന്നായ സ്വിസ് മൗണ്ടൻ വില്ലേജിൽ ഫോട്ടോഗ്രാഫിക്ക് വിലക്കേർപ്പെടുത്തുന്നു. ഇവിടേക്കെത്തുന്ന സന്ദർശകർ ഫോട്ടോ എടുക്കുന്നതിനാണ് വിലക്ക്. ഇന്നലെയാണ് ഇക്കാര്യത്തിൽ പുതിയ നിയമം കൊണ്ട് വന്നത്. ഈ സ്ഥലത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാന്റൺ ഓഫ് ഗ്രാബുഡൻ, സെന്റ് മോറിറ്റ്‌സ്, ഡാവൂസ് എന്നിവിടങ്ങളിലാണ് നിരോധനം ഉള്ളത്.

നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ നിന്ന് ഫോട്ടോ പകർത്തുന്നവർക്ക് കനത്ത പിഴ ഈടാക്കും. ഇന്ന് മുതൽ നിയമലംഘകർക്ക് നാല് പൗണ്ട് പിഴ ഈടാക്കും. എന്നാൽ പുതിയ തീരുമാനം സന്ദർശകരെ കുറയ്ക്കുമോയെന്ന ആശങ്കയ്ക്ക് കാരണമാക്കിയിട്ടുണ്ട്.