- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗത്തിന് സ്മാർട്ട് കാർഡ് വരുന്നു; അടുത്ത ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോക്താക്കൾക്കായി സ്മാർട്ട് കാർഡ് പദ്ധതി നടപ്പിലാക്കുന്നു. ഒരു വർഷത്തേക്കുള്ള ഈ സ്മാർട്ട് കാർഡ് പദ്ധതി അടുത്ത ഓഗസ്റ്റിൽ നടപ്പിലാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട് കാർഡ് സ്വിസ് പാസ് എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് പ
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോക്താക്കൾക്കായി സ്മാർട്ട് കാർഡ് പദ്ധതി നടപ്പിലാക്കുന്നു. ഒരു വർഷത്തേക്കുള്ള ഈ സ്മാർട്ട് കാർഡ് പദ്ധതി അടുത്ത ഓഗസ്റ്റിൽ നടപ്പിലാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിരവധി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട് കാർഡ് സ്വിസ് പാസ് എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ വെളിപ്പെടുത്തി. പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങളുടെ ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആറു മാസം കൊണ്ട് സ്വിസ് പാസ് പ്രാബല്യത്തിലാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അതേസമയം പബ്ലിക് ട്രാൻസ്‌പോർട്ട് സെക്ടർ അതിന് സജ്ജമാണെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വിസ് പാസ് സ്വന്തമാക്കുന്നവർക്ക് റെയിൽ, ബസ്, ബോട്ട്, മൗണ്ടൻ ലിഫ്റ്റ് എന്നിവയിലെല്ലാം തന്നെ യാത്ര സാധ്യമാകും. പബ്ലിക് ട്രാൻസ്‌പോർട്ട് ടിക്കറ്റുകൾക്കെല്ലാം ഏകീകൃത പരിശോധനാ സംവിധാനമായിരിക്കും നിലവിൽ വരുത്തുക. സ്വിസ് പാസ് സ്വന്തമാക്കാൻ നൽകുന്ന വ്യക്തിവിവരങ്ങൾ രഹസ്യമായി കാത്തുസൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പു നൽകുന്നുണ്ട്. പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടാതെ ബൈക്ക് റെന്റൽ, മൗണ്ടൻ ബൈക്കിങ്, സ്‌കേറ്റിങ്, കാനോയിങ് തുടങ്ങിയവയ്ക്കും സ്വിസ് പാസ് ഉപയോഗപ്പെടുത്താം.