- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ടിലെ പെട്രോൾ, ഡീസൽ വില നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
സൂറിച്ച്: സ്വിറ്റ്‌സർ ലണ്ടിലെ വാഹന ഉടമകൾക്കിത് നല്ല കാലമാണെന്നാണ് തോന്നുന്നത്. ഇവിടുത്തെ പെട്രോൾ, ഡീസൽ വില നാല് വർഷത്തെ ഏറ്റവും താണ നിരക്കിലെത്തിയിരിക്കുകയാണിപ്പോൾ. ആഗോള ഇന്ധനവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വിറ്റ്‌സർലണ്ടിലെ ഈ വിലയിടിവ്. ഈ ആഴ്ചയുടെ ആരംഭത്തിൽ അൺലീഡഡ് 95 പെട്രോൾ ലിറ്ററിന് 1.62 ഫ്രാങ്ക്‌സാണ് വില. അതായത് 1.67 ഡോ
സൂറിച്ച്: സ്വിറ്റ്‌സർ ലണ്ടിലെ വാഹന ഉടമകൾക്കിത് നല്ല കാലമാണെന്നാണ് തോന്നുന്നത്. ഇവിടുത്തെ പെട്രോൾ, ഡീസൽ വില നാല് വർഷത്തെ ഏറ്റവും താണ നിരക്കിലെത്തിയിരിക്കുകയാണിപ്പോൾ. ആഗോള ഇന്ധനവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വിറ്റ്‌സർലണ്ടിലെ ഈ വിലയിടിവ്. ഈ ആഴ്ചയുടെ ആരംഭത്തിൽ അൺലീഡഡ് 95 പെട്രോൾ ലിറ്ററിന് 1.62 ഫ്രാങ്ക്‌സാണ് വില. അതായത് 1.67 ഡോളർ. എന്നാൽ ഡീസലിന് ലിറ്ററിന് 1.69 ഫ്രാങ്കാണ് നൽകേണ്ടത്. സമ്മർ തുടങ്ങിയതിന് ശേഷമുള്ള ഇന്ധവിലയിൽ നിന്നും 15 സെന്റ്‌സിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. 2010 ന് ശേഷമുള്ള ഏറ്റവു താണ നിരക്കുമാണിത്.
ലോകമാകമാനം അധിമായി സപ്ലൈ ഉണ്ടായതിനാൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതിന്റെ പ്രതിഫലനമാണ് സ്വിറ്റ്‌സർലണ്ടിലും ഇപ്പോൾ പ്രകടമായിരിക്കുന്നതെന്നാണ് സ്വിസ് പെട്രോളിയം അസോസിയേഷന്റെ വക്താവായ മാർട്ടിൻ സ്റ്റക്കി പറയുന്നത്. വ്യാഴാഴ്ച ഇവിടുത്തുകാർ അവരുടെ ഹോം ഫ്യൂൽടാങ്കിൽ ഇന്ധനം വാങ്ങി നിറയ്ക്കുന്ന തിരക്കിലായിരുന്നു. 100 ലിറ്റർ ഇന്ധനത്തിന് 86.10 ഫ്രാങ്ക്‌സാണ് അവർ നൽകിയത്.സ്വിസ്ഓയിൽ സുറിച്ചിൽ നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബറിൽ ഇതേ അളവിലുള്ള ഇന്ധനം വാങ്ങാൻ സ്വിറ്റ്‌സ് സർലണ്ടുകാർക്ക് 93 ഫ്രാങ്ക്‌സ് കൊടുക്കേണ്ടി വന്നിരുന്നു. ഈ വർഷം ജൂണിലാകട്ടെ 100 ലിറ്റർ ഇന്ധനത്തിന് 102.61 ഫ്രാങ്ക്‌സായിരുന്നു സ്വിറ്റ്‌സർ ലണ്ടിലെ വില.
globalpteroprices.com എന്ന വെബ്‌സൈറ്റിൽ സ്വിറ്റ്‌സർ ലണ്ടിലെ പെട്രോൾ വില ലിറ്ററിന് 1.73 ഡോളറാണ്. എന്നാൽ ഫ്രാൻസ്( 1.75 ഡോളർ), ജർമനി(1.77 ഡോളർ), സ്വീഡൻ(1.80 ഡോളർ), ഡെന്മാർക്ക്(1.99 ഡോളർ)എന്നിവിടങ്ങളിലേക്കാൾ കുറഞ്ഞതും ഓസ്ട്രിയ(1.60 ഡോളർ), സ്‌പെയിൻ(1.59 ഡോളർ) എന്നിവിടങ്ങളിലേതിനേക്കാൾ കുടിയതുമായി ഇന്ധനവിലയാണ് സ്വിറ്റ് സർലണ്ടിലുള്ളതെന്നും പ്രസ്തുത സൈറ്റ് വെളിപ്പെടുത്തുന്നു. യുകെയിൽ ഒരു ലിറ്റർ പെട്രോളിന് 1.91 ഡോളറാണ്.എന്നാൽ ഏറ്റവും കൂടിയ നിരക്ക് നോർവേയിലാണ്. ലിറ്ററിന് 2.14 ഡോളറാണിവിടെ നൽകേണ്ടത്. ഇറ്റലിയിൽ 2.13 ഡോളറും നെതർലാന്റ്‌സിൽ 2.11 ഡോളറും പെട്രോളിന് നൽകണം.