- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
250 തസ്തികകൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി സ്വിസ് ബ്രോഡ്കാസ്റ്റിങ്ങ് കോർപറേഷൻ; ജീവനക്കാർ ആശങ്കയിൽ
സ്വിറ്റ്‌സർലാന്റ് : വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടായതിനെ തുടർന്ന് സ്വിസ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ 250 ജോലികൾ വെട്ടിച്ചുരുക്കുന്നതായി പ്രഖ്യാപിച്ചു. ബ്രോഡ്കാസ്റ്റ് ലൈസൻസ് ഫീസ് 40 മില്ല്യൺ ഫ്രാൻക്‌സ് ആയി കുറഞ്ഞതാണ് കോർപറേഷന്റെ നീക്കത്തിനു കാരണം. റസിഡൻസ്, വാല്യു ആഡഡ് ടാകസ് അടയ്‌ക്കേണ്ടതില്ലെന്നും എസ്ബിസി നിർബന്ധമായും ഇത്
സ്വിറ്റ്‌സർലാന്റ് : വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടായതിനെ തുടർന്ന് സ്വിസ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ 250 ജോലികൾ വെട്ടിച്ചുരുക്കുന്നതായി പ്രഖ്യാപിച്ചു. ബ്രോഡ്കാസ്റ്റ് ലൈസൻസ് ഫീസ് 40 മില്ല്യൺ ഫ്രാൻക്‌സ് ആയി കുറഞ്ഞതാണ് കോർപറേഷന്റെ നീക്കത്തിനു കാരണം.
റസിഡൻസ്, വാല്യു ആഡഡ് ടാകസ് അടയ്‌ക്കേണ്ടതില്ലെന്നും എസ്ബിസി നിർബന്ധമായും ഇത് അടയ്ക്കണമെന്നും നേരത്തെ സ്വിറ്റ്‌സർലാന്റ് കോടതി വിധിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോർട്ടുകൾ.
തസ്തികകൾ വെട്ടിച്ചുരുക്കി വരുമാനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് എസ്ആർജി ഡറക്ടർ ജനറൽ റോഗർ ഡി വെക് പറഞ്ഞു. ജർമൻ ലാഗ്വേജ് ഓപ്പറേഷനിലെ 102 മുഴുവൻ സമയ തസ്തികകളും, ഫ്രഞ്ച് ഭാഷയിലെ 74ഉം, ഇറ്റാലിയൻ ഭാഷയിലെ 49 തസ്തികകളും വെട്ടിച്ചുരുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ലൈസൻസ് ഫീസ് വർദ്ധിപ്പിച്ച് പിരിച്ചു വിടൽ നടപടികൾ ഒഴിവാക്കാൻ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ ആവശ്യപ്പെട്ടു. ഏർളി റിട്ടയർമെന്റിലൂടെ ജീവക്കാരെ കുറയ്ക്കാനുള്ള നടപടിക്കും എസ്ബിസി ഒരുങ്ങുന്നുണ്ട്.
നിലവിൽ 1.6 ബില്ല്യൺ ഫ്രാൻക്‌സിന്റെ ബഡ്ജറ്റാണ് എസ്‌പിസിയുടേത്. തസ്തികകൾ വെട്ടിച്ചുരുക്കുന്നുതിലൂടെ 2.5% വരുമാനം ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.