- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ടിൽ വാടകനിരക്ക് താഴേയ്ക്ക്; അടുത്ത വർഷം കുറയുക ശരാശരി 0.3 ശതമാനം; പത്തുവർഷത്തിൽ ആദ്യമായി വാടകയിനയിൽ ഇടിവ്
സൂറിച്ച്: പത്തു വർഷത്തിൽ ആദ്യമായി സ്വിറ്റ്‌സർലണ്ടിൽ വാടകയിൽ ഇടിവു വരുന്നതായി റിപ്പോർട്ട്. വാടകയിൽ വൻ കുറവ് ഉണ്ടാകുന്നില്ലെങ്കിലും അടുത്ത വർഷത്തോടെ ശരാശരി 0.3 ശതമാനം കുറവ് വാടകയിനത്തിൽ ഉണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.സപ്ലൈ വർധിച്ചതും ഡിമാൻഡ് കുറഞ്ഞതുമാണ് സ്വിസ് വാടക നിരക്കിൽ ഇടിവുണ്ടാകാൻ കാരണമായി പ
സൂറിച്ച്: പത്തു വർഷത്തിൽ ആദ്യമായി സ്വിറ്റ്‌സർലണ്ടിൽ വാടകയിൽ ഇടിവു വരുന്നതായി റിപ്പോർട്ട്. വാടകയിൽ വൻ കുറവ് ഉണ്ടാകുന്നില്ലെങ്കിലും അടുത്ത വർഷത്തോടെ ശരാശരി 0.3 ശതമാനം കുറവ് വാടകയിനത്തിൽ ഉണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സപ്ലൈ വർധിച്ചതും ഡിമാൻഡ് കുറഞ്ഞതുമാണ് സ്വിസ് വാടക നിരക്കിൽ ഇടിവുണ്ടാകാൻ കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സിംഗിൾ ഫാമിലി വീടുകളുടെ വാടകയിനത്തിൽ അടുത്ത വർഷം 0.4 ശതമാനം വർധന രേഖപ്പെടുത്തുമ്പോൾ അപ്പാർട്ട്‌മെന്റുകളുടെ വാടക 0.6 ശതമാനം എന്ന തോതിൽ താഴേയ്ക്ക് പോകും. 15 വർഷത്തിൽ ആദ്യമായിട്ടായിരിക്കും അപ്പാർട്ട്‌മെന്റുകളുടെ വാടകയിൽ ഇടിവ് ഉണ്ടാകുന്നത്.
ഈ വർഷം അപ്പാർട്ട്‌മെന്റുകളുടെ വാടക 0.5 ശതമാനം ആണ് വർധിച്ചിരുന്നത്. അതുകൊണ്ടു തന്നെ അടുത്ത വർഷം അപ്പാർട്ട്‌മെന്റ് വാടക 0.6 ശതമാനം കുറഞ്ഞുവെന്നു കരുതി അത് കുടുംബങ്ങൾക്ക് ലാഭം നേടിക്കൊടുക്കുന്നില്ല. അതേസമയം പശ്ചിമ സ്വിറ്റ്‌സർലണ്ടിലെ ജനങ്ങൾക്കാണ് വാടകയിനത്തിൽ കുറവു വരുന്നതു മൂലം ഏറെ പ്രയോജനം ലഭിക്കുക. ഇവിടങ്ങളിൽ 0.8 ശതമാനം എന്ന തോതിലായിരിക്കും വാടക നിരക്ക് ഇടിയുന്നത്. കൂടാത ലേക്ക് ജനീവയിലും ശരാശരി 0.6 ശതമാനം ഇടിവ് വാടകയിൽ പ്രതീക്ഷിക്കാം.
അതേസമയം വാലായിസ് കാന്റണിൽ വാടക ശരാശരി 0.2 ശതമാനം ആയിരിക്കും കുറയുക. എന്നാൽ സ്വിറ്റ്‌സർലണ്ടിന്റെ ചില മേഖലകളിൽ വാടക ഉയരുകയാണ് ചെയ്യുക. ഗ്രേറ്റർ സൂറിച്ച് മേഖലയിൽ 0.3 ശതമാനവും സൂറിച്ച് സിറ്റിയിൽ 0.4 ശതമാനവും ആയിരിക്കും വാടകയിൽ വർധന രേഖപ്പെടുത്തുക.
അടുത്ത കാലത്തായി സ്വിറ്റ്‌സർലണ്ട് ഹൗസിങ് മാർക്കറ്റിൽ ഏറെ ഉണർവായിരുന്നു കണ്ടുകൊണ്ടിരുന്നത്. വർധിച്ചുവന്നുകൊണ്ടിരുന്ന ആവശ്യകതയും ഏറെ ആകർഷകമായ താഴ്ന്ന പലിശ നിരക്കും ഹൗസിങ് മാർക്കറ്റിൽ ഏറെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇവയ്ക്കു മേൽ കരിനിഴൽ വീഴ്‌ത്തിക്കൊണ്ടാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്.