- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലെ മികച്ച റെയിൽവേ സംവിധാനം സ്വിറ്റ്സർലണ്ടിന്റേത്; യാത്രക്കാർക്ക് സുരക്ഷയും മെച്ചപ്പെട്ട സേവനവും കാഴ്ചവയ്ക്കുന്നതിൽ ഒന്നാം സ്ഥാനത്ത്
സൂറിച്ച്: യൂറോപ്പിലെ ഏറ്റവും മികച്ച റെയിൽവേ സംവിധാനം സ്വിറ്റ്‌സർലണ്ടിലെതെന്ന് റിപ്പോർട്ട്. സ്വിസ് റെയിൽവേയുടെ പെർഫോമൻസ് പരിശോധിക്കുകയാണെങ്കിൽ യൂറോപ്പിലെ ഏറ്റവും മികച്ച സേവനമാണ് ഇതു കാഴ്ചവയ്ക്കുന്നതെന്നാണ് ഒരു മാനേജ്‌മെന്റ് കൺസൾട്ടന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2015-ലെ യൂറോപ്യൻ റെയിൽവേ പെർഫോമൻസ് ഇൻഡക്‌സിൽ
സൂറിച്ച്: യൂറോപ്പിലെ ഏറ്റവും മികച്ച റെയിൽവേ സംവിധാനം സ്വിറ്റ്‌സർലണ്ടിലെതെന്ന് റിപ്പോർട്ട്. സ്വിസ് റെയിൽവേയുടെ പെർഫോമൻസ് പരിശോധിക്കുകയാണെങ്കിൽ യൂറോപ്പിലെ ഏറ്റവും മികച്ച സേവനമാണ് ഇതു കാഴ്ചവയ്ക്കുന്നതെന്നാണ് ഒരു മാനേജ്‌മെന്റ് കൺസൾട്ടന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2015-ലെ യൂറോപ്യൻ റെയിൽവേ പെർഫോമൻസ് ഇൻഡക്‌സിൽ ഒന്നാം സ്ഥാനം സ്വിസ് റെയിൽവേ കരസ്ഥമാക്കിയെന്നാണ് ബോസ്റ്റൺ കൾസൾട്ടിങ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. സ്വീഡൻ, ഡെന്മാർക്ക്, ഫ്രാൻസ്, ഫിൻലാൻഡ്, ജർമനി എന്നിവയെയെല്ലാം പിന്തള്ളിയാണ് സ്വിസ് റെയിൽവേ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന റെയിൽവേ സംവിധാനങ്ങളിൽ സ്വിറ്റ്‌സർലണ്ടിനൊപ്പം തന്നെ സ്വീഡൻ, ഫ്രാൻസ്, ജർമനി എന്നിവ മുൻ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. 2012-ൽ ഇതേക്കുറിച്ച് നടത്തിയ റിപ്പോർട്ടിലും സ്വിറ്റ്‌സർലണ്ട് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
2012-ൽ നാലാം സ്ഥാനത്തായിരുന്ന സ്വീഡൻ ഇപ്പോൾ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാലാം സ്ഥാനത്ത് ഇപ്പോൾ ഫ്രാൻസ് ആണ്. യാത്രക്കാരുടെ എണ്ണം, ചരക്കുകൾ നീക്കം ചെയ്യുന്നത്, സേവനത്തിന്റെ മേന്മ, സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഇൻഡക്‌സ് തയാറാക്കുന്നത്. സർവീസിന്റെ ഗുണമേന്മ കണ്ടെത്തുന്നതിനായി ട്രെയിൻ കൃത്യസമയത്താണോ ഓടുന്നത്, വേഗത, യാത്രക്കാർക്ക് താങ്ങാവുന്നതാണോ നിരക്കുകൾ എന്നിവ പരിശോധിച്ചിരുന്നുവെന്ന് റിപ്പോർട്ട് തയാറാക്കിയവർ വ്യക്തമാക്കുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ സംവിധാനത്തെ ആശ്രയിക്കുന്നവരാണ് സ്വിറ്റ്‌സർലണ്ടിലെ ബഹുഭൂരിപക്ഷം ആൾക്കാരും. സ്വിസ് റെയിൽവേയെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട സേവനവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഡക്‌സിൽ ഗ്രേറ്റ് ബ്രിട്ടണ് എട്ടാം സ്ഥാനമേയുള്ളൂ. ഡെന്മാർക്കും എട്ടാം സ്ഥാനം തന്നെ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും സേവനത്തിന്റെ മേന്മയുടെ കാര്യത്തിൽ വളരെ മോശമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ