- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് വാച്ചുകളുടെ കയറ്റുമതിയിൽ വീണ്ടും ഇടിവ്; പ്രധാന വിപണികളായ ഹോങ്കോംഗിലും യുഎസിലും വില്പനയിൽ കനത്ത തകർച്ച
സൂറിച്ച്: പ്രശസ്തമായ സ്വിസ് വാച്ചുകളുടെ കയറ്റുമതിയിൽ വീണ്ടും ഇടിവു നേരിടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഇവയുടെ കയറ്റുമതിയിൽ മുൻ വർഷത്തിൽ ഇതേ കാലയളവിനുണ്ടായതിനെക്കാൾ എട്ടു ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വിസ് വാച്ചുകളുടെ പ്രധാന വിപണിയായ ഹോങ്കോംഗ്, യുഎസ് എന്നിവിടങ്ങളിൽ കച്ചവടം കുറഞ്ഞതാണ് സ്വിസ് വാച്ചുകളുടെ കയറ്റു
സൂറിച്ച്: പ്രശസ്തമായ സ്വിസ് വാച്ചുകളുടെ കയറ്റുമതിയിൽ വീണ്ടും ഇടിവു നേരിടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഇവയുടെ കയറ്റുമതിയിൽ മുൻ വർഷത്തിൽ ഇതേ കാലയളവിനുണ്ടായതിനെക്കാൾ എട്ടു ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വിസ് വാച്ചുകളുടെ പ്രധാന വിപണിയായ ഹോങ്കോംഗ്, യുഎസ് എന്നിവിടങ്ങളിൽ കച്ചവടം കുറഞ്ഞതാണ് സ്വിസ് വാച്ചുകളുടെ കയറ്റുമതിയെ സാരമായി ബാധിച്ചത്.
കയറ്റുമതിയിലുണ്ടായ ഇടിവ് 1.5 ബില്യൺ സ്വിസ് ഫ്രാങ്കിന്റെ നഷ്ടമാണ് വരുത്തിവച്ചതെന്ന് ഫെഡറേഷൻ ഓഫ് സ്വിസ് വാച്ച് ഇൻഡസ്ട്രി വ്യക്തമാക്കി. സ്വിസ് വാച്ചുകൾക്ക് തികച്ചും ഗുണകരമല്ലാത്ത ഒരു വിപണിയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഇത് വാച്ചുകളുടെ കയറ്റുമതിയെ ഏറെ ബാധിച്ചുവെന്നും കമ്പനി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
2009-നു ശേഷം ആദ്യമായാണ് 2015-ൽ സ്വിസ് വാച്ച് കയറ്റുമതിയിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 3.3 ശതമാനത്തോളം കയറ്റുമതിയിൽ ഇടിവുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. സ്വിസ് വാച്ചുകളുടെ പ്രധാന വിപണികളിലൊന്നായ ഹോങ്കോംഗിൽ തുടർച്ചയായി പന്ത്രണ്ടു മാസം ഡിമാൻഡിൽ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.എസിലാകട്ടെ തുടർച്ചയായി അഞ്ചു മാസവും ഇടിവു സംഭവിച്ചു.
ഹോങ്കോംഗിൽ കഴിഞ്ഞം വാച്ചുകളുടെ വിപണനത്തിൽ 33.1 ശതമാനം ആണ് ഇടിഞ്ഞത്. യുഎസിലാകട്ടെ 13.7 ശതമാനവും. അതേസമയം സ്വിസ് വാച്ചുകളുടെ ചൈനയിലേക്കുള്ള കയറ്റുമതിയിൽ ജനുവരിയിൽ 1.9 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.