- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാഭവിഹിതത്തിൽ വൻ ഇടിവ്; ടെലികോം കമ്പനിയായ സ്വിസ്‌കോം 700 പേരെ പിരിച്ചുവിടുന്നു
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ സ്വിസ്‌കോം 700 പേരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ ലാഭവിഹിതത്തിൽ ഉണ്ടായ കനത്ത ഇടിവാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ നീക്കിയതെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനി 20 ശതമാനം നഷ്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കമ്പനിയു
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ സ്വിസ്‌കോം 700 പേരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ ലാഭവിഹിതത്തിൽ ഉണ്ടായ കനത്ത ഇടിവാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ നീക്കിയതെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനി 20 ശതമാനം നഷ്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കമ്പനിയുടെ വരുമാനം 1.36 ബില്യൺ ഫ്രാങ്കായി ചുരുങ്ങിയെന്നും ചെലവു ചുരുക്കൽ നടപടിക്ക് കമ്പനി നിർബന്ധിതമാകുകയാണെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് കമ്പനി അതിന്റെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിന് 1.8 ബില്യൺ ഫ്രാങ്ക് നിക്ഷേപിച്ചത്. മൊബൈൽ, ലാൻഡ് ലൈൻ ഫോണുകൾക്കുള്ള അൾട്രാ ഫാസ്റ്റ് ബ്രോഡ്ബാൻഡ് നെറ്റ് വർക്കുകളും വികസിപ്പിക്കുന്നതിനായിരുന്നു ഇത്രയും തുക കമ്പനി നിക്ഷേപിച്ചത്.
എന്നാൽ പ്രതീക്ഷിച്ചത്ര ലാഭം കമ്പനിക്ക് നേടാൻ സാധിച്ചതുമില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്വിസ് കോം അവസാനം ചെലവുചുരുക്കൽ നടപടിയിലേക്ക് തിരിയുകയായിരുന്നു. 2020-ഓടെ കമ്പനിയുടെ വാർഷിക ചെലവുകൾ ഓരോ വർഷവും 300 മില്യൺ ഫ്രാങ്കായി ചുരുക്കനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടുന്നു.
ഇതുകൂടാതെ കമ്പനിയുടെ കോൾ സെന്ററുകളുടെ എണ്ണം ഈ വർഷം 14 എന്നതിൽ നിന്ന് എട്ടാക്കി കുറയ്ക്കുകയും ചെയ്യും. ജനീവ, സൂറിച്ച്, ബേൺ, ബേസൽ, ലൂസേൺ, റപ്പേഴ്‌സ്വിൽ എന്നിവിടങ്ങളിലെ സെന്ററുകളാണ് അടച്ചുപൂട്ടുന്നത്. ഇതിലെ ജീവനക്കാരെ ലൂസേൻ, ന്യൂഷെട്ടൽ, ബീൽ, ഒൾട്ടൺ, സിയോണ്, സെന്റ് ഗാലൻ, ഷെർ, ബെല്ലിൻസോണ എന്നിവിടങ്ങളിലെ സെന്ററുകളിലേക്ക് മാറ്റും.