രാജ്യത്ത് ബാലപീഡന കേസുകളിൽ പിടിയിലായിട്ടുവർക്ക് കുട്ടികളുമായി ഇടപെടകുന്നതിൽ ആജിവാനന്ത വിലക്കേർപ്പെടുത്താൻ സ്വിറ്റ് സർലന്റ് തീരുമാനിച്ചു. ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവർ കുട്ടികളുമായി നേരിട്ട് ഇടപെഴേകണ്ട ജോലികളിൽ പ്രവർത്തിക്കുന്നതടക്കം ഒഴിവാക്കുന്ന തരത്തിലാണ് നിയമം പരിഷ്‌കരിക്കുന്നത്.

പുതിയ നിയമം അടുത്തവർഷം ജനുവരി 1 മുതൽ നടപ്പിലാക്കും. ജയിലിൽ കുറഞ്ഞത് ആറ് മാസമെങ്കിലും ബാലപീഡനത്തിന് ശിക്ഷ അനുഭവിച്ചവർക്ക് 10 വർഷത്തേക്ക് വിലക്ക് ഏര്‌പ്പെടുത്താനാണ് തീരുമാനം. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാത്രിമകള് കുറയ്ക്കാനും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കർശന നടപടി സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.