- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ട് ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യം; സിംഗപ്പൂരും സ്പെയിനും താരമ്യേന സുരക്ഷിത രാജ്യങ്ങൾ
സൂറിച്ച്: ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യമെന്ന ഖ്യാതി സ്വിറ്റ്‌സർലണ്ടിന്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് അനാലിസിസ് വെബ് സൈറ്റായ വാല്യൂ പെൻഗ്വിൻ നടത്തിയ സർവേയിലാണ് സുരക്ഷിത രാജ്യമായി സ്വിറ്റ്‌സർലണ്ടിനെ തെരഞ്ഞെടുത്തത്. 107 രാജ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയതാണ് സർവേ. ദൈനംദിന സുരക്ഷയെക്കുറിച്ചുള്ള ഏഴ് ഘടകങ്ങള
സൂറിച്ച്: ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യമെന്ന ഖ്യാതി സ്വിറ്റ്‌സർലണ്ടിന്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് അനാലിസിസ് വെബ് സൈറ്റായ വാല്യൂ പെൻഗ്വിൻ നടത്തിയ സർവേയിലാണ് സുരക്ഷിത രാജ്യമായി സ്വിറ്റ്‌സർലണ്ടിനെ തെരഞ്ഞെടുത്തത്. 107 രാജ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയതാണ് സർവേ.
ദൈനംദിന സുരക്ഷയെക്കുറിച്ചുള്ള ഏഴ് ഘടകങ്ങളിലും മുമ്പന്തിയിൽ നിന്നതാണ് സ്വിറ്റ്‌സർലണ്ടിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ മുമ്പന്തിയിൽ എത്തിച്ചത്. ജനസാന്ദ്രത, കവർച്ചകളുടെ എണ്ണം, ആക്രമണം, ഗതാഗത മരണം, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ, ജനസാന്ദ്രതയ്ക്ക് ആനുപാതികമായി പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം, ജീവിത ദൈർഘ്യം എന്നിവയാണ് സർവേയിൽ ഉൾപ്പെടുത്തിയ ഘടകങ്ങൾ. വേൾഡ് ബാങ്ക്, യുണൈറ്റഡ് നേഷൻസ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങളും പട്ടിക തയാറാക്കാൻ ഉപയോഗിച്ചു. ഒരു ലക്ഷത്തിൽ ഏഴ് എന്നതാണ് ഇവിടത്തെ ക്രൈം റേറ്റ്. കൂടാതെ രാജ്യത്ത് നടപ്പാക്കി വരുന്ന നിർബന്ധിത ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയും സ്വിറ്റ്‌സർലണ്ടിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിച്ചു.
സ്വിറ്റ്‌സർലണ്ട് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സിംഗപ്പൂർ രണ്ടാം സ്ഥാനത്തും സ്‌പെയിൻ മൂന്നാം സ്ഥാനത്തും ജപ്പാൻ നാലാം സ്ഥാനത്തും സൈപ്രസ് അഞ്ചാം സ്ഥാനത്തും എത്തി. സിറിയ (55), ലാറ്റ്‌വിയ(66), ലിത്വാനിയ(71), ആൻഡോറ (98) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നോക്കം നിൽക്കുന്നവ.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ