- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി സ്വിറ്റ്സർലന്റും; ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ
ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് യാത്രക്കാർക്ക് ക്വാറന്റെയ്ൻ നിർദ്ദേശിച്ച് സിറ്റ്‌സർലന്റും. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡ് ഇന്ത്യയെ ചേർത്തതോടെ യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഇരിക്കേണ്ടി വരും. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് -19 ന്റെ പുതിയ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയതോടെയാണ് രാജ്യം നിയന്ത്രണം കടുപ്പിച്ചത്.
തിങ്കളാഴ്‌ച്ച വൈകുന്നേരം 6 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പട്ടികയിൽ വളരെ വേഗം ചേർക്കുന്നത് ഇത് ആദ്യമാണ്. സാധാരണ രാജ്യത്തെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഒരാഴ്‌ച്ച മുന്നേ പ്രഖ്യാപനം നടത്താറുണ്ട്.ഇന്ത്യയിൽ കണ്ടെത്തിയ പുതിയ വേരിയന്റ് മറ്റ് വേരിയന്റുകളേക്കാൾ കൂടുതൽ അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു,
മുൻ വേരിയന്റുകളെ അപേക്ഷിച്ച് ഈ വകഭേദം കൂടുതൽ പകർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മാത്രമല്ല പ്രതിരോധ കുത്തിവയ്‌പ്പുകളെ പ്രതിരോധിക്കുകയും പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയവരെ ബാധിക്കുകയും ചെയ്യുമെന്ന് സ്വിസ് മാധ്യമങ്ങൾ പറയുന്നു.