- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ടിലെ ആദ്യത്തെ ഡ്രൈവറില്ലാ കാർ സൂറിച്ച് നിരത്തിൽ; ഒരാഴ്ചത്തെ ടെസ്റ്റ് ഡ്രൈവിന് ഫോക്‌സ് വാഗൻ പസാറ്റ്
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ആദ്യത്തെ ഡ്രൈവറില്ലാ കാർ സൂറിച്ച് നിരത്തിലിറങ്ങി. സ്വസ് ടെലിഫോൺ കമ്പനിയായ സ്വിസ്‌കോം ആണ് ഡ്രൈവറില്ലാ കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് ഫോക്‌സ് വാഗൻ പസാറ്റ് ടെസ്റ്റ് ഡ്രൈവിംഗിന് നിരത്തിലിറക്കിയത്. അടുത്ത വ്യാഴം വരെയാണ് ഡ്രൈവറില്ലാ കാറിന്റെ റോഡ് ടെസ്റ്റ് നീളുക. വാഹനത്തെ നിയന്ത്രി
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ആദ്യത്തെ ഡ്രൈവറില്ലാ കാർ സൂറിച്ച് നിരത്തിലിറങ്ങി. സ്വസ് ടെലിഫോൺ കമ്പനിയായ സ്വിസ്‌കോം ആണ് ഡ്രൈവറില്ലാ കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് ഫോക്‌സ് വാഗൻ പസാറ്റ് ടെസ്റ്റ് ഡ്രൈവിംഗിന് നിരത്തിലിറക്കിയത്. അടുത്ത വ്യാഴം വരെയാണ് ഡ്രൈവറില്ലാ കാറിന്റെ റോഡ് ടെസ്റ്റ് നീളുക.
വാഹനത്തെ നിയന്ത്രിക്കാൻ ഡ്രൈവറിനു പകരം സെൻസറുകൾ, കമ്പ്യൂട്ടറുകൾ, പ്രത്യേകം സോഫ്റ്റ് വെയറുകൾ തുടങ്ങിയവയാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സമ്പദ് ഘടനയുടെ ഡിജിറ്റൽവത്ക്കരണത്തിൽ താത്പര്യമുണ്ടെന്നല്ലാതെ കാർ നിർമ്മാണ രംഗത്തേക്ക് തങ്ങളില്ലെന്ന് സ്വിസ്‌കോം അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ വത്ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം തന്നെ ഡ്രൈവറില്ലാ കാർ ആണെന്നും അതിനാലാണ് ഇത്തരമൊരു സംരംഭത്തിൽ പങ്കെടുത്തതെന്നും സ്വിസ്‌കോം പറയുന്നു. കാർ ഓടിക്കുന്നതും സ്റ്റിയറിങ്, ബ്രേക്ക് എന്നിവ നിയന്ത്രിക്കുന്നതും കമ്പ്യൂട്ടറാണ്. ലേസർ സ്‌കാനറുകൾ, റഡാർ, വീഡിയോ ക്യാമറകൾ എന്നിവയാണ് സമീപത്തുള്ള വാഹനങ്ങളേയും കാൽനടക്കാരേയും മറ്റും തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. ഡ്രൈവിങ് കമാൻഡുകൾ നൽകാനും മറ്റുമാണ് സോഫ്റ്റ് വെയർ.
സ്വിറ്റ്‌സർലണ്ടിനെ കൂടാതെ മറ്റു ചില രാജ്യങ്ങളിലും ഡ്രൈവറില്ലാ കാർ പരീക്ഷണാർഥം നിരത്തിലിറക്കിയിട്ടുണ്ട്. ബ്രിട്ടൺ, ചില അമേരിക്കൻ സംസ്ഥാനങ്ങൾ കൂടാതെ ഗൂഗിളും ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കിയിരുന്നു.