സ്വിറ്റ്‌സർലന്റ് റോഡ് ഏജൻസി പോർഷേ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. പോർഷേയുടെ ക്യാനീ മോഡലിനാണ് പുതിയ രജസ്‌ട്രേഷൻ നടത്തുന്നതിൽ നിന്ന് വിലക്കിയത്. ജർമ്മനി കഴിഞ്ഞ മാസം ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വിറ്റ്‌സർലന്റിൽ വിലക്ക് ഏർപ്പെടുത്തുന്നത്.

പോർഷേയുടെ ആഡംഭബര വാഹനാമയ ക്യാനേ സ്പോർട്സ് യ്ൂട്ടിലിറ്റി വാഹനങ്ങളി ലൊന്നാണ്. ഡിസൽ വാഹനായ ഇതിന് നിരോധനം കൊണ്ട് വരുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണെന്നാണ് സൂചന. ഇതുവരെ രജിസ്റ്റർ ചെയ്ത് റോഡിൽ ഇറങ്ങിയ വാഹനത്തിന് നിരോധനം ബാധകമാവില്ല.

ഈ വാഹനത്തിലെ സോഫ്റ്റ് വെയർ നിർമ്മാണത്തിൽ തട്ടിപ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വാഹനത്തിൽ നടത്തിയ പരിശോധനയിൽ സാധാരണ ഡ്രൈവിങ് ലിമ്ിറ്റിന്റെ പരിധി ലംഘിക്കുന്നതായും അതിനാൽ 22,000 വാഹനങ്ങൾ തിരിച്ചെടുക്കുന്നതായും റിപ്പോർട്ട് വന്നിരുന്നു.