സ്വിറ്റ്‌സർലന്റിൽ വരുന്ന ആഴ്‌ച്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവ്; 19 മുതൽ റസ്റ്റോറന്റുകളും ബാറുകളും തിയേറ്ററുകളും തുറക്കാൻ തീരുമാനം

സ്വിസ് സർക്കാർ ബുധനാഴ്ച കോവിഡ് -19 നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതൽ റെസ്റ്റോറന്റുകൾക്ക് ഔട്ട്ഡോർ ടെറസുകൾ വീണ്ടും തുറക്കാനും കായിക മത്സരങ്ങൾ കാണാൻ സന്ദർശകർക്ക് അനുമതി നല്കാനും തീരുമാനിച്ചു.

ഡിസംബർ മുതൽ അടച്ചിട്ടിരിക്കുന്ന സ്വിസ് റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും സന്ദർശകർക്കും അനുമതി നൽകുമെന്നും സിനിമാശാലകളും മറ്റ് ഒഴിവുസമയ വിനോദ കേന്ദ്രങ്ങളും വീണ്ടും തുറക്കാനാമാണ് നീക്കം.
ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും ഔ ട്ട്ഡോർ പ്രദേശങ്ങൾ വീണ്ടും രാജ്യമെമ്പാടും തുറക്കുമ്പോൾപരമാവധി നാല് ആളുകൾ ഒരു മേശയിൽ ഇരിക്കാം,. സാമൂഹിക അകലം പാലിക്കാനും, മാസ്‌കും നിർബന്ധമായും ധരിക്കാനും അറിയിച്ചിട്ടുണ്ട്.

ടൂർണമെന്റുകളും മത്സരങ്ങളും ഉൾപ്പെടെ 15 ആളുകൾ വരെയുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വീണ്ടും അമേച്വർ കായിക വിനോദങ്ങൾ അനുവദിച്ചിരിക്കുന്നു.തിങ്കളാഴ്ച മുതൽ സർവകലാശാലകളിലും ക്ലാസുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ടയ്

കേസുകളുടെ എണ്ണം സ്വിറ്റ്സർലൻഡിൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബുധനാഴ്ച കേസുകളുടെ എണ്ണം 2,601 വർദ്ധിച്ച് 627,968 ആയി. മരണസംഖ്യ 14 ഉയർന്ന് 9,844 ആയി.എന്നിട്ടും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനാണ് സർ്ക്കാർ തീരുമാനം.