സ്വിറ്റ്‌സർലന്റിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റില്ലാതെയും മറ്റും യാത്ര ചെയ്യുന്നവരെ പിടികൂടാൻ പുതിയ സംവിധാനം കൊണ്ടുവരാൻ ആലോചന ഇത്തരക്കാരെ പിടികൂടാനായി ഇവരുടെ പേരുകൾ നാഷണൽ രജിസ്റ്ററിൽ ചേർക്കാനും തുടർച്ചയായി ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കനത്ത പിഴ ഈടാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

2019 ഏപ്രിലിലോടെ ഈ സംവിധാനം നിലവിൽ വരും. അടുത്ത വർഷം അവസാനത്തോടെ സ്വിറ്റ്‌സർലന്റിൽ മുഴുവനായും ഇത് നടപ്പിലാക്കാനുമാണ് പദ്ധതി. സംവിധാനം നിലവിൽ ആകുന്നതോടെ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവരുടെ പേരുകൾ ലിസ്റ്റുകൾ തയ്യാറാക്കി ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരുടെ പേരുകൾ കണ്ടെത്തും.

ടിക്കറ്റില്ലാതെ ട്രാമിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുകയും പിന്നീട് എസ്ബിബി ട്രെയിനിൽ നിയമലംഘനം ആവർത്തിച്ച് പിടിക്കാൽ പീഴ ഇരട്ടിയാക്കും.