- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോർട്സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്‌ച്ച
ഡബ്ലിൻ: സീറോ മലാബാർ സഭ സോർട്സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്‌ച്ച St. Finian's Church, Rivervalley, Swords ദേവാലയത്തിൽവച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും. ആഗ്‌നസ് ജിമ്മി, ആരെൻ ജോർജ്, ഏയ്ഡൻ ജോർജ്, ഡോൺ ബിനോയി, എഡ്വിൻ സൈജുസോൺ, ഹെയ്ഡൺ ജോസ്, റിയോൺ ജോബി എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. സോർട്സ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രഥമ ദിവ്യകാരുണ്യസ്വീകരണ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ആൻഡ്ണി ചീരംവേലിൽ അറിയിച്ചു.
ഡബ്ലിൻ: സീറോ മലാബാർ സഭ സോർട്സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്‌ച്ച St. Finian's Church, Rivervalley, Swords ദേവാലയത്തിൽവച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും.
ആഗ്‌നസ് ജിമ്മി, ആരെൻ ജോർജ്, ഏയ്ഡൻ ജോർജ്, ഡോൺ ബിനോയി, എഡ്വിൻ സൈജുസോൺ, ഹെയ്ഡൺ ജോസ്, റിയോൺ ജോബി എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. സോർട്സ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രഥമ ദിവ്യകാരുണ്യസ്വീകരണ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ആൻഡ്ണി ചീരംവേലിൽ അറിയിച്ചു.
Next Story