സോർട്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സോർട്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കിൽഡെയർ നൈറ്റ് റൈഡേഴ്സ് ജേതാക്കളായി.ഫൈനലിൽ താല ചലഞ്ചേഴ്‌സിനെയാണ് കിൽഡെയർ നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. നേരത്തെ സെമി ഫൈനലിൽ താല ചലഞ്ചേഴ്‌സ് ശക്തരായ കെ സി സി ടീമിനെയും കിൽഡെയർ നൈറ്റ് റൈഡേഴ്സ് ലൂക്കൻ ക്രിക്കറ്റ് ക്ലബിനെയും പരാജയപ്പെടുത്തി .

ന്യൂ ബ്രിഡ്ജ് പാർക്കിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒമ്പതോളം പ്രമുഖ ടീമുകൾ പങ്കെടുത്തു.കിൽഡെയർ നൈറ്റ് റൈഡേഴ്സിന്റെ രജിത് കോർ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ടപ്പോൾ കിൽഡെയർ നൈറ്റ് റൈഡേഴ്സിന്റെ തന്നെ ധരം സിങ് ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു .മികച്ച ബൗളർ ആയി താലയുടെ ശ്രീകാന്തും മികച്ച ഫീൽഡർ ആയി ഗ്ലാഡിയേറ്റഴ്സിന്റെമാത്യു തോമസും തിരഞ്ഞെടുക്കപ്പെട്ടു.

എവർറോളിങ് റണ്ണേഴ്സ് കപ്പ് ട്രോഫി താലയുടെ ക്യാപ്റ്റൻ സുനിലും വിജയികൾക്കുള്ള ട്രോഫി കിൽഡെയർ നൈറ്റ്‌റൈഡേഴ്സ്‌ക്യാപ്റ്റൻ നെൽസണും എട്ടു വാങ്ങി.ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ഏവർക്കും നന്ദി അറിയിച്ചു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.