- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രമെഴുതി സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്: കരുത്തരായ ഡൻഡ്രത്തെ തോൽപ്പിച്ച് മിനി കപ്പ് ജേതാക്കൾ
ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ലീഗിലെ മിനി കപ്പിൽ ചരിത്രമെഴുതി സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്. ഫൈനലിൽ കരുത്തരായ ഡൻഡ്രത്തെ തോൽപ്പിച്ചാണ് സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ് അവരുടെ പ്രഥമ കിരീടം സ്വന്തമാക്കിയത്. പോർട്ട് ലീഷിൽ നടന്ന വാശിയേറിയ മത്സരത്തിൽ 40 റൺസിനാണ് ഡൻഡ്രത്തെ തോല്പിച്ചത്. നേരത്തെ ടോസ്സ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത സ്വോർഡ്
ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ലീഗിലെ മിനി കപ്പിൽ ചരിത്രമെഴുതി സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്. ഫൈനലിൽ കരുത്തരായ ഡൻഡ്രത്തെ തോൽപ്പിച്ചാണ് സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ് അവരുടെ പ്രഥമ കിരീടം സ്വന്തമാക്കിയത്. പോർട്ട് ലീഷിൽ നടന്ന വാശിയേറിയ മത്സരത്തിൽ 40 റൺസിനാണ് ഡൻഡ്രത്തെ തോല്പിച്ചത്. നേരത്തെ ടോസ്സ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത സ്വോർഡ്‌സിന് മികച്ച തുടക്കമാണ് റോവറും ജയ്‌സണും ചേർന്ന് നല്കിയത്.
എന്നാൽ ഇടക്ക് വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായ സ്വോർഡ്‌സ് പ്രധിരോധത്തിലായി. 96 റൺസ് നേടുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായ സ്വോർഡ്‌സിനെ പിന്നീട് വന്ന ഗിരീഷും (71 റൺസ് ) ബിനു അഗസ്റ്റിനും (52*) ചേർന്ന് സ്‌കോർ 221 ൽ എത്തിക്കുകയായിരുന്നു. രണ്ടു പേരും ചേർന്നെടുത്ത 122 റൺസ് കൂട്ടുകെട്ട് കളിയിൽ നിർണ്ണായകമായി. ഗിരീഷാണ്(ആഷ്‌ബോൺ) കളിയിലെ കേമൻ.
തുടർന്ന് ബാറ്റിങ്ങ് നടത്തിയ ഡൻഡ്രത്തിനു കളിയുടെ ഒരു ഘട്ടങ്ങളിൽ പോലും സ്വോർഡ്‌സിന്റെ ബൗളർമാർക്ക് മേൽ ആധിപത്യം നേടാനായില്ല. ക്യാപ്റ്റൻ റോഷൻ ഐയ്‌പ്പിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ഡൻഡ്രത്തെ ബാറ്റ്‌സ്മാന്മാർക്കായില്ല .കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തി അവർ ഡൻഡ്രത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയും വിജയം അനായാസം നേടുകയുമായിരുന്നു.
മലയാളികളും മലയാളികളും തമ്മിൽ നടക്കുന്ന മത്സരമായതിനാൽ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികളും ഏറെ താല്പര്യത്തോടെയാണ് ഇതിന്റെ ഫലത്തെ കാത്തിരുന്നത്. ഐറിഷ് ലീഗിൽ താരതമേന്യ നവാഗതരായ സ്വോർഡ്‌സിനു കരുത്തരായ ഡൻഡ്രത്തെ തോല്പിക്കനായത് വലിയ നേട്ടമായി ക്ലബ് അംഗങ്ങളും ക്രിക്കറ്റ് പ്രേമികളും വിലയിരുത്തുന്നു.
എല്ലാ ടീം അംഗങ്ങൾക്കും ടീം മാനേജ്മന്റ് അഭിനന്ദനം അറിയിച്ചു.
ടീം: റോഷൻ ഐപ്പ് (ഇ) (സെൽബ്രിഡ്ജ്), എബിൻ പൈവ , അജോ പോൾ, റോവർ ജോസ് , ഗിരീഷ്(ആഷ് ബോൺ),സിബു ജോസ്, ജീവൻ, ഫിലിപ്പ് ,ബിനു അഗസ്റ്റിൻ(ക്ലയർ ഹാൾ), ബിൽസൻ, ജെയ്‌സൺ