സോർട്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഈ വരുന്ന ശനിയാഴ്ച നടത്തുന്നു.ഡോണാബെറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിലുള്ള ക്ലബിന്റെ മൈതാനത്താണ് മത്സരങ്ങൾ നടത്തപ്പെടുക. അയർലണ്ടിലെ പ്രമുഖ ടീമുകളെല്ലാം പങ്കെടുക്കുന്ന ടൂർണമെന്റിലെ ഓരോ മത്സരവും വാശിയേറിയതാവും.വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫിയും കൂടാതെ ക്യാഷ് അവാർഡും നല്കപ്പെടുന്നതാണ്.

മാൻ ഓഫ് ദി മാച്ച്,ബെസ്‌ററ് ബാറ്റ്‌സ്മാൻ, ബെസ്‌ററ് ബൗളർ, ബെസ്‌ററ് ഫീൽഡർ എന്നിവർക്കും പ്രത്യേക സമ്മാനം നൽകപ്പെടുന്നു.ഇനിയും പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഇന്ന് തന്നെ പേരുകൾ രജിസ്റ്റർ ചെയേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക്
പവൽ കുര്യാക്കോസ് -0872168440
ബെൻ അഗസ്റ്റിൻ -0873182977
സെറീൻ ഫിലിപ്പ്-0879646100