സോർഡ്‌സ് മലയാളി സമൂഹത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു.ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിക്കുന്ന ആഘോഷങ്ങൾ വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കും.

വിഭവ സമൃദ്ദമായ സദ്യ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ വടം വലി മത്സരം വിവിധ ഇനം കലാപരിപാടികൾ എന്നിവ ഓണാഘോഷങ്ങൾക്കു മിഴിവേകും. നേരത്തെ നടന്ന ആലോചനയോഗത്തിൽ ജോർജ് പുറപ്പന്താനത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.

സ്ഥലം :ഓൾഡ് ബോറോ സ്‌കൂൾ ഹാൾ .ചർച്ഛ് റോഡ്.