സ്വോർഡ്‌സ്: സ്വോർഡ്‌സിലെയും സമീപ പ്രദേശങ്ങളായ മാലഹൈഡ്, ലസ്‌ക്, ഡോണാബേറ്റ്, ഓൾഡ് ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളെ ഒന്നിച്ചു കൂട്ടി സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടക്കുന്ന  പ്രഥമ ഓണാഘോഷം നാളെ സ്വോർഡ്‌സിൽ കൊടിയേറും.

സ്വോർഡ്‌സിലെ ഓൾഡ് ബോറോ സ്‌കൂൾ ഹാളിൽ വച്ചാണ് പരിപാടികൾ നടക്കുക. രാവിലെ 11 മണിയോടെ കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. തുടർന്ന് 12 മണി മുതൽ 2.30 വരെ  വിഭവ സമൃദ്ധമായ ഓണ സദ്യ. ഉച്ചകഴിഞ്ഞ് 2.45 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, മുതിർന്നവരുടെ തിരുവാതിര, ഓണപാട്ട് തുടങ്ങിയ പരിപാടികൾ ഓണ പരിപാടികൾക്ക്  മിഴിവേകും. പിന്നീട് സോൾ ബീറ്റ്‌സിന്റെ ഗാനമേള.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-09-14 ഞായറാഴ്ച) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ ഓണാശംസകൾ  എഡിറ്റർ