സ്വോർഡ്‌സ്: സെന്റ് ഇഗ്‌നേഷ്യസ് ഏലിയാസ് ത്രിതിയൻ യാക്കോബായ പള്ളിയുടെ 2016 വർഷത്തെ ഇടവക സംഗമവും സൺഡേ സ്‌കൂൾ വാർഷികവും (സബ്‌റോ) 26ന് ശനിയാഴ്ച സെന്റ് കൊളംബസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 5.30 ന് ഉത്ഘാടനവും ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത നൃത്ത കലാമേളയും കൂടാതെ എല്ലാ ഇടവകാംഗങ്ങളും ചേർന്ന് നടത്തുന്ന സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.