സ്വോർഡ്‌സ്: സെന്റ് മേരീസ് ഇടവകയുടെ മൂന്നാമത് സൺഡേ സ്‌കൂൾ വാർഷികം  12 ന് നടത്തും. സ്വോർഡ്‌സിലെ ചർച്ച് റോഡിലുള്ള ഓൾഡ് ബോറോ സ്‌കൂൾ ഹാളിൽ വച്ചാണ് വാർഷികാഘോഷങ്ങൾ നടത്തപ്പെടുക. ഉച്ചകഴിഞ്ഞ് 2 മണിയോട് കൂടി കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തപ്പെടും. സൺഡേ സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ അന്നേ ദിവസം നല്കുന്നതാണ്. തുടർന്ന് സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട് . എല്ലാവരെയും ഈ ആഘോഷ വേളയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നതായി സ്വോർഡ്‌സ് സിറോ മലബാർ ചർച്ചിന്റെ ഭാരവാഹികൾ അറിയിച്ചു .
 കൂടുതൽ വിവരങ്ങൾക്ക്
 ജോർജ് പുറപ്പന്താനം 0879496521
   Sheena Francis - 0879399897
   Joby Augustine. - 0876846012