സോർഡ്സ്: സ്വാർഡ്‌സിലെ സെയിന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ സൺഡേ സ്‌കൂൾ ആനിവേഴ്‌സറിയും ഫാമിലി ഫെസ്റ്റും നടത്തപ്പെടുന്നു. സെപ്റ്റംബർ 3 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ സ്വാർട്സിലെ ഓൾഡ്ബോറോ സ്‌കൂൾ ഹാളിൽ വച്ചാണ് പരിപാടികൾ നടക്കുക. കുട്ടികളുടെ വിവിധ കലാപരിപാടികൾ,ബൈബിൾ സ്‌കിറ്റ്‌സ തുടങ്ങിയ പരിപാടികൾ മുഖ്യ ആകർഷണമാണ്.

സൺഡേ സ്‌കൂൾ ആനിവേഴ്‌സറിയോടനുബന്ധിച്ചു നടത്തപ്പെട്ട വിവിധ ഇനങ്ങളിലെ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും അന്നേ ദിവസം നല്കപ്പെടുന്നതാണ്. സ്‌നേഹ വിരുന്നോടു കൂടി പരിപാടികൾ അവസാനിക്കുന്നതാണ്. ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഷീന ഫ്രാൻസിസ്- 0879399897
ജോബി അഗസ്റ്റിൻ - 0876846012
ജോർജ് പുറപ്പന്താനം- 0879496521