സിഡ്‌നി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരുടെ യാത്ര പ്രതിസന്ധിക്ക് പരിഹാരമാകുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ സിഡ്നിയിലേക്കുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ ഈ പ്രദേശത്തെക്കുള്ള ട്രെയിൻ സർവ്വീസുകൾ ഇരട്ടിയാക്കാനാണ് അധികൃതർ തീരുമാനിച്ചു.യാത്രക്കാരുടെ സൗകര്യാർത്ഥം ആഴ്ചയിൽ 200 അധിക സർവ്വീസുകൾ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.

സിഡ്നി വിമാനത്താവളത്തിനടുത്തുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ ട്രെയിൻ സർവ്വീസ് വർദ്ധിപ്പിച്ചാൽ സാധിക്കുമെന്നാണ് കരുതുന്നത്.ഈ വർഷം തന്നെ അധിക 200 സർവ്വീസുകളും ആരംഭിക്കാനാണ് ഗവൺമെന്റ് ലക്ഷ്യം വയ്ക്കുന്നത്. മണിക്കൂറിൽ ഇനി മുതൽ എട്ട് സർവ്വീസുകൾ ഉണ്ടായിരിക്കും. മുമ്പ് ഇത് നാലായിരുന്നു.

ആഴ്ചാവസാന ദിവസങ്ങളിൽ ആണ് സർവ്വീസ് ഇരട്ടിയായി വർദ്ധിപ്പിക്കുക. സിഡ്നിയിലെ തന്നെ ഏറ്റവും ചിലവേറിയ റെയിൽ സർവ്വീസ് കൂടിയാണ് ഇവിടെയുള്ളത്. തിരക്കേറിയ സമയങ്ങളിൽ അഡൾട്ടിന് 17 ഡോളറിലധികമാണ് ചാർജ്ജ് ഈടാക്കുക. സിഡ്നിയിലെ ഡൊസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് പോകുന്നതിനുള്ള ചാർജ്ജാണിത്.