- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നിയിൽ കർശന നിയന്ത്രണങ്ങൾ; ലോക്ഡൗൺ നാലാഴ്‌ച്ചത്തേക്ക് കൂടി നീട്ടി;നിരവധി പ്രദേശങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നതടക്കം കർശന നിയന്ത്രണം; പുതിയതായി റിപ്പോർട്ട് ചെയ്തത് 239 കേസുകൾ
എസ്ഡബ്ല്യൂവിൽ കോവിഡ് കേസുകൾ കൂടുതന്നതിനെ തുടർന്നുള്ള മുൻകരുതലെന്ന നിലയിൽ സിഡ്‌നിയിൽ ലോക്ഡൗൺ വീണ്ടും നീട്ടി. നാലാഴ്‌ച്ചത്തേക്ക് കനത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയത്.ലോക്ക്ഡൗൺ ഓഗസ്റ്റ് 28 വരെയാണ് ദീർഘിപ്പിച്ചിരിക്കുകയാണ്.
239 പുതിയ പ്രാദേശിക രോഗബാധയാണ് കഴിഞ്ഞ 24 മണിക്കൂറിൽ സിഡ്നിയിൽ റിപ്പോർട്ട് ചെയ്തത്.കോവിഡ് ബാധ തുടങ്ങിയതിൽ പിന്നെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.സിഡ്നിയിലെ ലോക്ക്ഡൗൺ നീട്ടിയതിന് പിന്നാലെ പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നീ പ്രദേശങ്ങളിൽ കൂടി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.കോവിഡ് പകർച്ച നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുന്നത്.
പുതിയ നീക്കമനുസരിച്ച് സ്വന്തം കൗൺസിൽ മേഖലയിൽ മാത്രമേ ഷോപ്പിംഗിനായി പോകാവൂ. അവിടെ ലഭ്യമല്ലാത്ത സാധനങ്ങൾ വാങ്ങാൻ പരമാവധി 10 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.നിലവിൽ യാത്രാ നിയന്ത്രണങ്ങൾ ഉള്ള പ്രദേശങ്ങൾക്ക് പുറമെ കൂടുതൽ സ്ഥലങ്ങളിൽ ഉള്ളവർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നിവിടങ്ങളിൽ ഉള്ള ആരോഗ്യമേഖലയിലും അംഗീകൃത ജോലികളിലും ഉള്ളവർക്ക് മാത്രമേ ജോലിക്കായി പ്രദേശം വിട്ടു പുറത്തുപോകാൻ സമ്മതമുള്ളൂ.