- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നി പ്രോപ്പർട്ടി മാർക്കറ്റ് താഴേയ്ക്ക്; ലേല തുകകൾ മൂന്നു വർഷത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ; വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി നല്ലകാലം
സിഡ്‌നി: സിഡ്‌നിയിലെ ഉയർന്ന വീടുവിലയ്ക്ക് അല്പം ശമനം. അടുത്തിടെ നടന്ന ലേലത്തിൽ ഓക്ഷൻ ക്ലിയറൻസ് റേറ്റ് 90 ശതമാനത്തിൽ നിന്ന് 72.4 ശതമാനമായി ഇടിഞ്ഞത് സിഡ്‌നി പ്രോപ്പർട്ടി മാർക്കറ്റിലെ കുതിച്ചുചാട്ടത്തിന് അയയവു വന്നിട്ടുള്ളതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. മൂന്നു വർഷത്തിൽ ഏറ്റവും താഴന്ന ലേലത്തുകയാണ് ഇപ്പോൾ ഉള്ളതെന്നാണ് ഡൊമെയ്ൻ
സിഡ്‌നി: സിഡ്‌നിയിലെ ഉയർന്ന വീടുവിലയ്ക്ക് അല്പം ശമനം. അടുത്തിടെ നടന്ന ലേലത്തിൽ ഓക്ഷൻ ക്ലിയറൻസ് റേറ്റ് 90 ശതമാനത്തിൽ നിന്ന് 72.4 ശതമാനമായി ഇടിഞ്ഞത് സിഡ്‌നി പ്രോപ്പർട്ടി മാർക്കറ്റിലെ കുതിച്ചുചാട്ടത്തിന് അയയവു വന്നിട്ടുള്ളതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. മൂന്നു വർഷത്തിൽ ഏറ്റവും താഴന്ന ലേലത്തുകയാണ് ഇപ്പോൾ ഉള്ളതെന്നാണ് ഡൊമെയ്ൻ ഗ്രൂപ്പ് വ്യക്തമാക്കുന്നു. സിഡ്‌നി പ്രോപ്പർട്ടി മാർക്കറ്റ് ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ ലക്ഷണമാണ് ഇതെന്ന് ഡൊമെയ്ൻ സീനിയർ ഇക്കണോമിസ്റ്റ് ഡോ. ആൻഡ്രൂ വിൽസൺ പറഞ്ഞു.
നിലവിൽ ഓസ്‌ട്രേലിയയിലുള്ള താഴ്ന്ന പലിശ നിരക്കു മൂലം സിഡ്‌നി പ്രോപ്പർട്ടി മാർക്കറ്റിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടു വർഷമായി വീടു വിപണി പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടു തന്നെ സിഡ്‌നിയിൽ വീടു വാങ്ങുകയെന്നത് ഏറെ ചെലവേറിയ കാര്യമായിരുന്നുവെന്നുമാണ് ഡോ. ആൻഡ്രൂ വ്യക്തമാക്കുന്നത്.
സിഡ്‌നി പ്രാന്തപ്രദേശങ്ങളിലാണ് ക്ലിയറൻസ് റേറ്റിൽ ഏറെ ഇടിവ് വന്നിട്ടുള്ളതെന്ന് ഡോ. ആൻഡ്രൂ വിൽസൺ പറയുന്നു. ഔട്ടർ സബർബൻ മേഖലകളിൽ ക്ലിയറൻസ് റേറ്റ് കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നർ സിറ്റി പ്രോപ്പർട്ടികളിൽ അത്രയും ഇടിവ് വന്നിട്ടില്ലെങ്കിലും നേരിയ തോതിൽ ഇവിടെയും അതിന്റെ പ്രതിഫലനങ്ങൾ കാണുന്നുണ്ട്. നിക്ഷേപകർക്ക് പ്രോപ്പർട്ടികളിൽ വന്നിട്ടുള്ള താത്പര്യക്കുറവും വിലയിടിവിന് കാരണമായി പറയുന്നുണ്ട്.
ജൂലൈ മാസത്തിൽ ഇൻവെസ്റ്റർ ലെൻഡിങ് ആക്ടിവിറ്റി കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂ സൗത്ത് വേൽസിൽ ഇത് പത്തു ശതമാനമായി താഴ്ന്നിട്ടുണ്ട്. സിഡ്‌നി ഔട്ടർ സബർബനുകളിൽ ഇത്തരത്തിലുള്ള ലെൻഡിങ് ആക്ടിവിറ്റി കുറഞ്ഞതോടെ വിപണിയിൽ മാന്ദ്യം നേരിടാൻ തുടങ്ങിയത്. അതുകൊണ്ടു തന്നെ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയ ഹൗസ് പ്രൈസ് ഡേറ്റാ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സിഡ്‌നിയിലെ വീടുവിപണിയിൽ ജൂൺ ക്വാർട്ടറിൽ എട്ടു ശതമാനം വർധന രേഖപ്പെടുത്തിയിരുന്നെങ്കിൽ സെപ്റ്റംബർ ക്വാർട്ടറിൽ അത് കുറഞ്ഞതായാണ് ഹൗസേ പ്രൈസ് ഡേറ്റാ വ്യക്തമാക്കുന്നത്. ഇതേ അവസ്ഥ മുന്നോട്ടു തുടരുകയാണെങ്കിൽ സിഡ്‌നിയിൽ വീടു വാങ്ങുന്നത് പ്രാപ്യമായ കാര്യമായി ഇനി കണക്കാക്കാം. നിലവിൽ സിഡ്‌നിയിൽ ഒരു വീടുവാങ്ങുന്നത് പത്തുലക്ഷം ഡോളർ ആണ് വില നൽകേണ്ടത്. വീടുവാങ്ങുന്നതിന് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി സിഡ്‌നി മാറിയിരിക്കുന്നതും ഈ കാരണം കൊണ്ടാണ്.