- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നി കോൺകോഡ് ആശുപത്രി ദയനീയാവസ്ഥയിൽ; രോഗികളുടേയും സ്റ്റാഫിന്റെയും ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്നുവെന്ന് റിപ്പോർട്ട്
സിഡ്‌നി: സിഡ്‌നി കോൺകോഡ് ആശുപത്രിയുടെ ദയനീയാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകി രോഗികളും സ്റ്റാഫുകളും. രോഗികളുടെയും സ്റ്റാഫിന്റെയും ആരോഗ്യാവസ്ഥയ്ക്കു പോലും ഭീഷണി ഉയർത്തുന്ന തരത്തിൽ കോൺകോഡ് ആശുപത്രി അധഃപതിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 1940-കളിൽ നിർമ്മിച്ച ആശുപത്രി എത്രയും വേഗം പുതുക്കിപ്പണിതില്ലെങ്കിൽ അത് മറ്റൊരു അത്യാഹിതത്തിലേക്ക് വഴിമാറുമെന്നും മുന്നറിയിപ്പു നൽകുന്നുണ്ട്. ആശുപത്രിയിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ അത്രയും മോശപ്പെട്ടതാണെന്നും രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഇതു വെല്ലുവിളി ഉയർത്തുന്നതാണെന്നും പറയപ്പെടുന്നു. ആശുപത്രിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 2015 മാർച്ചിൽ ന്യൂസൗത്ത് വേൽസ് സ്റ്റേറ്റ് ഇലക്ഷൻ സമയത്ത് 150 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും ഇതുവരെ ആശുപത്രിക്ക് പണം ലഭിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. വൃത്തിഹീനമായ പരിസരമാണ് രോഗികളേയും സ്റ്റാഫുകളേയും ഏറെ വലയ്ക്കുന്നത്. സ്വന്തം ചെലവിൽ സ്വന്തമായിട്ട് മുറികളും ടോയ്‌ലറ്റുകളും വൃത്തിയാക്ക
സിഡ്‌നി: സിഡ്‌നി കോൺകോഡ് ആശുപത്രിയുടെ ദയനീയാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകി രോഗികളും സ്റ്റാഫുകളും. രോഗികളുടെയും സ്റ്റാഫിന്റെയും ആരോഗ്യാവസ്ഥയ്ക്കു പോലും ഭീഷണി ഉയർത്തുന്ന തരത്തിൽ കോൺകോഡ് ആശുപത്രി അധഃപതിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
1940-കളിൽ നിർമ്മിച്ച ആശുപത്രി എത്രയും വേഗം പുതുക്കിപ്പണിതില്ലെങ്കിൽ അത് മറ്റൊരു അത്യാഹിതത്തിലേക്ക് വഴിമാറുമെന്നും മുന്നറിയിപ്പു നൽകുന്നുണ്ട്. ആശുപത്രിയിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ അത്രയും മോശപ്പെട്ടതാണെന്നും രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഇതു വെല്ലുവിളി ഉയർത്തുന്നതാണെന്നും പറയപ്പെടുന്നു.
ആശുപത്രിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 2015 മാർച്ചിൽ ന്യൂസൗത്ത് വേൽസ് സ്റ്റേറ്റ് ഇലക്ഷൻ സമയത്ത് 150 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും ഇതുവരെ ആശുപത്രിക്ക് പണം ലഭിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. വൃത്തിഹീനമായ പരിസരമാണ് രോഗികളേയും സ്റ്റാഫുകളേയും ഏറെ വലയ്ക്കുന്നത്. സ്വന്തം ചെലവിൽ സ്വന്തമായിട്ട് മുറികളും ടോയ്‌ലറ്റുകളും വൃത്തിയാക്കിയ ശേഷമാണ് മിക്ക രോഗികളും ഇവിടെ ചികിത്സയ്ക്കായി പ്രവേശിക്കുന്നത്. മിക്ക കാര്യങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇവിടെ ലഭ്യമല്ല എന്നതാണ് രോഗികളെ വലയ്ക്കുന്നത്.
അതേസമയം കോൺകോഡ് ആശുപത്രിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന 150 മില്യൺ ഡോളർ 2015 മാർച്ചിനും 2019 മാർച്ചിനും മധ്യേ ലഭ്യമാക്കുന്നമെന്നാണ് ഹെൽത്ത് മിനിസ്റ്റർ ജില്ലിയാൻ സ്‌കിന്നർ പറയുന്നത്. ആശുപത്രിയിലെ സൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും അടിയന്തിരമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും ജില്ലിയാൻ സ്‌കിന്നർ വാഗ്ദാനം ചെയ്യുന്നുണ്ട്. 452 ബെഡ്ഡുകളുള്ള കോൺകോഡ് ആശുപത്രി യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചിങ് ഹോസ്പിറ്റൽ കൂടിയാണ്.