സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർ മാസങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന യാത്രദുരിതത്തിന് ഒടുവിൽ സമാപനമാകുന്നു. ഏറെ നാളത്തെ യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ജീവനക്കാർക്ക് പുതിയ വേതന വ്യവസ്ഥ നിലവിൽ വന്നു.

പുതിയ വേതനവ്യവസ്ഥപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് വാർഷിവേതന വർദ്ധനവ് മൂന്ന ശതമാനം വീതം നടപ്പിലാക്കുമെന്നും കൂടാതെ സൗജന്യ യാത്ര ബോണസ് എന്നിവ യാത്രക്കാർക്കായി നല്കുമെന്നും വ്യവസ്ഥയിൽ പറയുന്നു. 4.06 ശതമാനം വർദ്ധനവാണ് ട്രെയിൻ ഡ്രൈവർമാർക്ക് പുതിയ വ്യവസ്ഥ വഴി വർഷം ലഭ്യമാകുക.

അടുത്താഴ്‌ച്ചയോടെ പുതിയ വേതനവ്യവസ്ഥകൾ നിലവിൽ വരും. ഇതോടെ മാസങ്ങളായി സർവ്വീസുകൾ മുടങ്ങുന്നതും റദ്ദാക്കുന്നതും പണിമുടക്കം അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്. ജീവനക്കാര് 6 ശതമാനം ശമ്പളവർദ്ധനവാണ് ആവശ്യപ്പെട്ടായിരുന്നു മാനാജ്‌മെന്റിന് മുമ്പിലെത്തിയത്.