മാസം 29 മുതൽ നടത്താനിരുന്ന ട്രെയിൻസമരത്തിൽ മാറ്റമില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസവും യൂണിയൻ നേതാക്കളും മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് എൻഎസ്ഡബ്ല്യൂവിൽ അടുത്ത ആഴ്ച മുതൽ നടത്താനിരിക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി റെയിൽ ട്രാം ആൻഡ് ബസ് യൂണിയൻ (ആർടിബിയു)രംഗത്തെത്തിയത്.

സമരത്തിന് മുന്നോടിയായി വ്യാഴാഴ്ച ഓവർടൈം ജോലി ചെയ്യാതിരിക്കാൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. 29ന് ആരംഭിക്കുന്ന 24 മണിക്കൂർ സമരത്തിന് മുന്നോടിയായുള്ള നീക്കമാണിത്. ജോലി സുരക്ഷ, പ്രൈവറ്റൈസ് ചെയ്യുമ്പോൾ ഓപൽ കാർഡിന്റെ മൂല്യം നിലനിർത്തൽ, അച്ചടക്ക നടപടികൾ നീതിപൂർവകമാക്കൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇനിയും തീരുമാനമായിട്ടിലെന്നാണ് ആർടിബിയു വെളിപ്പെടുത്തുന്നത്.

ആറ് ശതമാനം ശമ്പള വർധവ് യൂണിയൻആവശ്യപ്പെട്ടപ്പോൽ ഗവൺമെന്റ് വെറും 2.5 ശതമാനം മാത്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.