- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
യാത്രാ ചെലവ് ഏറ്റവും കൂടുതൽ സിഡ്നിയിലുള്ളവർക്ക്: പ്രതിവാരം ചെലവഴിക്കേണ്ടി വരുന്നത് 420 ഡോളർ; സിഡ്നിയിൽ ജീവിത ചെലവ് വർധിക്കുന്ന രീതി ഇങ്ങനെ
സിഡ്‌നി: രാജ്യത്ത് ഏറ്റവുമധികം ജീവിത ചെലവ് നേരിടുന്ന നഗരം സിഡ്‌നിയാണ്. വാടകയിനത്തിലും വീടുവിലയുടെ കാര്യത്തിലും സിഡ്‌നി തന്നെയാണ് മുമ്പന്തിയിൽ നിൽക്കുന്നത്. ഇപ്പോഴിതാ യാത്രാ ചെലവിന്റെ കാര്യത്തിലും ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് സിഡ്‌നിയിലുള്ളവർക്കാണെന്നാണ് പുതിയ റിപ്പോർട്ട്. പ്രതിവാരം 420 ഡോളറാണ് ഇവിടെയുള്ളവർക്ക് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതിലൂടെ ചെലവാകുന്നത്. രാജ്യത്ത് ഗതാഗത ചെലവുകൾ എത്രത്തോളം വരുന്നുണ്ടെന്ന് കണ്ടെത്തുന്നതിനായി നടത്തിയ സർവേയിലാണ് സിഡ്‌നിയിലുള്ളവർ നേരിടുന്ന പൊതഗതാഗത ചെലവുകളെ കുറിച്ച് വ്യക്തമായത്. ഓസ്‌ട്രേലിയയിലെ ഒരു ശരാശരി കുടുംബം അവരുടെ വരുമാനത്തിന്റെ 13 ശതമാനത്തോളം ഗതാഗത സൗകര്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം പവർ, വാട്ടർ, ടെലികമ്യൂണിക്കേഷൻ എന്നിവയ്ക്കായി ഒന്നു മുതൽ മൂന്നു ശതമാനം വരെയാണ് ചെലവാകുന്നത്. രാജ്യത്ത് പൊതുവേ ഗതാഗത ചെലവുകൾ ഏറെയാണ്. എന്നാൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് യാത്രാ ചെലവിനാണെന്ന് അതിശയ
സിഡ്‌നി: രാജ്യത്ത് ഏറ്റവുമധികം ജീവിത ചെലവ് നേരിടുന്ന നഗരം സിഡ്‌നിയാണ്. വാടകയിനത്തിലും വീടുവിലയുടെ കാര്യത്തിലും സിഡ്‌നി തന്നെയാണ് മുമ്പന്തിയിൽ നിൽക്കുന്നത്. ഇപ്പോഴിതാ യാത്രാ ചെലവിന്റെ കാര്യത്തിലും ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് സിഡ്‌നിയിലുള്ളവർക്കാണെന്നാണ് പുതിയ റിപ്പോർട്ട്. പ്രതിവാരം 420 ഡോളറാണ് ഇവിടെയുള്ളവർക്ക് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതിലൂടെ ചെലവാകുന്നത്.
രാജ്യത്ത് ഗതാഗത ചെലവുകൾ എത്രത്തോളം വരുന്നുണ്ടെന്ന് കണ്ടെത്തുന്നതിനായി നടത്തിയ സർവേയിലാണ് സിഡ്‌നിയിലുള്ളവർ നേരിടുന്ന പൊതഗതാഗത ചെലവുകളെ കുറിച്ച് വ്യക്തമായത്. ഓസ്‌ട്രേലിയയിലെ ഒരു ശരാശരി കുടുംബം അവരുടെ വരുമാനത്തിന്റെ 13 ശതമാനത്തോളം ഗതാഗത സൗകര്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം പവർ, വാട്ടർ, ടെലികമ്യൂണിക്കേഷൻ എന്നിവയ്ക്കായി ഒന്നു മുതൽ മൂന്നു ശതമാനം വരെയാണ് ചെലവാകുന്നത്.
രാജ്യത്ത് പൊതുവേ ഗതാഗത ചെലവുകൾ ഏറെയാണ്. എന്നാൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് യാത്രാ ചെലവിനാണെന്ന് അതിശയിപ്പിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിൾ ബ്രാഡ്‌ലി വ്യക്തമാക്കുന്നു. ഹോബാർട്ടിലുള്ള ഒരു ശരാശരി കുടുംബം ട്രാൻസ്‌പോർട്ടിനായി വർഷം 14,000 ഡോളറാണ് ചെലവാക്കുന്നത്. അതേസമയം അവർ വെസ്‌റ്റേൺ സിഡ്‌നിയിലാണ് ജീവിക്കുന്നതെങ്കിൽ ഇത് 22,000 ഡോളറായി വർധിച്ചേനെ എന്നും മൈക്കിൾ ബ്രാഡ്‌ലി ചൂണ്ടിക്കാട്ടുന്നു.