- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നിയിൽ ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർ ബില്ലിൽ കുറവ്; പ്രതിവർഷം 100 ഡോളറിന്റെ ലാഭം; അടുത്ത നാലു വർഷത്തേക്ക് ഇതേ നിരക്കെന്ന് റെഗുലേറ്ററി ട്രിബ്യൂണൽ
സിഡ്‌നി: ഗാർഹിക ഉപയോക്താക്കൾക്കുള്ള വാട്ടർ ബില്ല് പുതുക്കി നിശ്ചയിച്ചതോടെ കുടുംബങ്ങൾക്ക് പ്രതിവർഷം 100 ഡോളറിന്റെ ലാഭം. ഒരു വർഷം ശരാശരി 220 കിലോ ലിറ്റർ വെള്ളം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് അവരുടെ ബില്ലിൽ പ്രതിവർഷം 100 ഡോളറിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം 160 കിലോ ലിറ്റർ വെള്ളം ഉപയോഗിക്കുന്നവർക്ക് 83 ഡോളറിന്റെ ലാഭവും ഉണ്ടാവും. വാട്ടർ ബില്ലിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ലേറ്റ് പേയ്‌മെന്റ് ഫീസായി 4.16 ഡോളർ ഈടാക്കുമെന്ന് സിഡ്‌നി വാട്ടർ വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ ബിൽ അടയ്ക്കുന്നതിൽ അലംഭാവം കാട്ടുന്നവരിൽ നിന്ന് പിഴ ഈടാക്കും. പുതുക്കി നിശ്ചയിച്ച വാട്ടർ ബിൽ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അടുത്ത നാലു വർഷത്തേക്ക് ഈ നിരക്ക് ആയിരിക്കുമെന്നും റെഗുലേറ്ററി ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സിഡ്‌നിയിൽ വാട്ടർ ചാർജ് മെൽബണിലേക്കാൾ കുറവാണ്. മെൽബണിൽ ആദ്യത്തെ 440 ലിറ്റർ ഉപയോഗത്തിന് ഓരോ കിലോ ലിറ്ററിനും 2.40 ഡോളർ ആണ് ഈടാക്കി വരുന്നത്.
സിഡ്‌നി: ഗാർഹിക ഉപയോക്താക്കൾക്കുള്ള വാട്ടർ ബില്ല് പുതുക്കി നിശ്ചയിച്ചതോടെ കുടുംബങ്ങൾക്ക് പ്രതിവർഷം 100 ഡോളറിന്റെ ലാഭം. ഒരു വർഷം ശരാശരി 220 കിലോ ലിറ്റർ വെള്ളം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് അവരുടെ ബില്ലിൽ പ്രതിവർഷം 100 ഡോളറിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം 160 കിലോ ലിറ്റർ വെള്ളം ഉപയോഗിക്കുന്നവർക്ക് 83 ഡോളറിന്റെ ലാഭവും ഉണ്ടാവും.
വാട്ടർ ബില്ലിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ലേറ്റ് പേയ്‌മെന്റ് ഫീസായി 4.16 ഡോളർ ഈടാക്കുമെന്ന് സിഡ്‌നി വാട്ടർ വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ ബിൽ അടയ്ക്കുന്നതിൽ അലംഭാവം കാട്ടുന്നവരിൽ നിന്ന് പിഴ ഈടാക്കും. പുതുക്കി നിശ്ചയിച്ച വാട്ടർ ബിൽ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അടുത്ത നാലു വർഷത്തേക്ക് ഈ നിരക്ക് ആയിരിക്കുമെന്നും റെഗുലേറ്ററി ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സിഡ്‌നിയിൽ വാട്ടർ ചാർജ് മെൽബണിലേക്കാൾ കുറവാണ്. മെൽബണിൽ ആദ്യത്തെ 440 ലിറ്റർ ഉപയോഗത്തിന് ഓരോ കിലോ ലിറ്ററിനും 2.40 ഡോളർ ആണ് ഈടാക്കി വരുന്നത്.